ലെന തിരക്കഥാകൃത്തായി അരങ്ങേറ്റം കുറിക്കുന്ന ചിത്രം ‘ഓളം’ ചിത്രീകരണം ആരംഭിച്ചു

അഭിനയത്തിന് പുറമെ മറ്റൊരു മേഖലയിലേക്കും കൂടി ചുവടുവയ്ക്കുകയാണ് നടി ലെന. നടി തിരക്കഥ രചിക്കുന്ന ആദ്യ ചിത്രമാണ് ഓളം. സിനിമയുടെ ചിത്രീകരണം വാഗമണ്ണിൽ ആരംഭിച്ചിരിക്കുകയാണ്. നവാഗതനായ വി എസ് അഭിലാഷ് ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. സംവിധായകൻ വി എസ് അഭിലാഷും ലെനയും ചേർന്നാണ് തിരക്കഥ ഒരുക്കുന്നത്.
നൗഫല്‍ പുനത്തിലാണ് ചിത്രത്തിന്റെ നിര്‍മാണം. ചലച്ചിത്രതാരം സൗബിന്‍ ഷാഹിര്‍ ചിത്രത്തിന്റെ ടൈറ്റില്‍ മോഷന്‍ പോസ്റ്ററും സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടിട്ടുണ്ട്. 23 വര്‍ഷത്തെ അഭിനയ ജീവിതത്തിന് ശേഷമാണ് ഓളം എന്ന ചിത്രത്തിലൂടെ ലെന തിരക്കഥാ രംഗത്തേക്ക് ചുവടുവയ്ക്കുന്നത്.
Read More: ‘കളവാണികൾ പാടി..’- മനോഹരനൃത്തവുമായി അനു സിതാര
നിരവധി താരങ്ങളും അണിനിരക്കുന്നുണ്ട് പുതിയ ചിത്രത്തില്‍. അര്‍ജുന്‍ അശോകന്‍, ലെന, ബിനു പപ്പു, ഹരിശ്രീ അശോകന്‍, നോബി മാര്‍ക്കോസ്, സുരേഷ് ചന്ദ്രമേനോന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അരുണ്‍ തോമസാണ് ചിത്രത്തിന്റെ സംഗീത സംവിധയകന്‍. അസ്‌കര്‍ ഛായാഗ്രഹണവും സംജിത്ത് മുഹമ്മദ് എഡിറ്റിങും നിര്‍വഹിക്കുന്നു.
Story highlights- lena as scriptwriter