‘ലൂസിഫര്‍’ തെലുങ്ക് റീമേക്കിന് തുടക്കം കുറിച്ചു
സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രമായെത്തിയ മലയാളികളുടെ പ്രിയ താരം പൃഥ്വിരാജ് സുകുമാരന്റെ ആദ്യ സംവിധാന സംരംഭം. ലൂസിഫര്‍ എന്ന സിനിമയെ ഇങ്ങനെ വിശേഷിപ്പിക്കുന്നതാവും ഏറ്റവും ഉചിതം. മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ ചിത്രത്തിന്റെ തെലുങ്ക് റീമേക്കിനും തുടക്കം കുറിച്ചു. ഹൈദരബാദിലാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചിരിക്കുന്നത്.
ചിരഞ്ജീവിയാണ് ചിത്രത്തിന്റെ റീമേക്ക് അവകാശം സ്വന്തമാക്കിയ്. സത്യദേവും ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രമായെത്തുന്നു. തമിഴ് സംവിധായകന്‍ മോഹന്‍രാജയാണ് തെലുങ്ക് പതിപ്പിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. 2019 മാര്‍ച്ച് 28 നാണ് ലൂസിഫര്‍ തിയേറ്ററുകളിലെത്തിയത്.
Read more: മലയാളികള്‍ ഹൃദയത്തോട് ചേര്‍ത്ത പ്രിയഗാനം ആര്‍ദ്രമായി പാടി ബെവന്‍: ഗംഭീരമെന്ന് ജഡ്ജസ്
മികച്ച ഒരു സസ്‌പെന്‍സ് ത്രില്ലറാണ് ലൂസിഫര്‍. ആവേശം നിറയ്ക്കുന്ന സീനുകളും മരണമാസ് ഡയലോഗുകളുമായി ചിത്രം കൈയടി നേടി. മുരളി ഗോപിയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിര്‍മാണം. വിവേക് ഒബ്റോയ്, മഞ്ജു വാര്യര്‍, സായ് കുമാര്‍, ടൊവിനോ, ഇന്ദ്രജിത് സുകുമാരന്‍ തുടങ്ങി നിരവധി താരങ്ങളും അണിനിരന്നു ചിത്രത്തില്‍.
Story highlights: Lucifer Telugu remake shooting started