‘അമ്മയുടെ സൗന്ദര്യ രഹസ്യമിതാണ് മോളെ..’- ചിരിപടർത്തി മല്ലിക സുകുമാരൻ

August 16, 2021

മലയാളികളുടെ പ്രിയ താര കുടുംബമാണ് മല്ലിക സുകുമാരന്റേത്. അച്ഛന്റെയും അമ്മയുടെയും പാത പിന്തുടർന്ന് മക്കളും സിനിമയിൽ സജീവമായതോടെ ഈ താര കുടുംബം എപ്പോഴും മാധ്യമശ്രദ്ധ നേടാറുണ്ട്. കൊച്ചുമക്കൾക്കൊപ്പം രസകരമായ നിമിഷങ്ങളും മല്ലിക സുകുമാരൻ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ, മല്ലിക സുകുമാരന്റെ ഒരു ചിരി വിഡിയോ പങ്കുവയ്ക്കുകയാണ് മരുമകളായ പൂർണ്ണിമ ഇന്ദ്രജിത്ത്.

ഇൻസുലിൻ എടുക്കുന്നതിനിടയിൽ കൊച്ചുമക്കളെ ചിരിപ്പിക്കാനായി കരയുന്നതായി അഭിനയിക്കുകയാണ് മല്ലിക സുകുമാരൻ. എന്തുപറ്റി അമ്മേ എന്ന പൂർണിമയുടെ ചോദ്യത്തിന് ഇൻസുലിൻ ഇഞ്ചക്ഷൻ എടുക്കുകയാണെന്നും ഇതാണ് അമ്മയുടെ സൗന്ദര്യത്തിന്റെ രഹസ്യമെന്നുമാണ് ചിരിയോടെ മല്ലിക സുകുമാരൻ പറയുന്നത്. വിഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്.

സമൂഹമാധ്യമങ്ങളിൽ സജീവമായ മല്ലിക സുകുമാരൻ പൃഥ്വിരാജിന്റെയും ഇന്ദ്രജിത്തിന്റേയും ചിത്രങ്ങൾ പതിവായി പങ്കുവയ്ക്കാറുണ്ട്. മക്കളെ പോലെ തന്നെ മരുമക്കളെയും പരിഗണിക്കുന്ന മല്ലിക സുകുമാരൻ പൂർണിമയുടെയും സുപ്രിയയുടെയും പ്രിയപ്പെട്ട അമ്മയാണ്.

Read More: മൂസ ഖാദറായി മാമുക്കോയയുടെ ഗംഭീര പ്രകടനം: ശ്രദ്ധ നേടി കുരുതിയിലെ വേട്ടമൃഗം ഗാനം

1954- ല്‍ കൈനിക്കര മാധവന്‍പിള്ളയുടെയും ശോഭയുടെയും നാലാമത്തെ മകളായിട്ടാണ് മല്ലിക സുകുമാരന്റെ ജനനം. ചലച്ചിത്രരംഗത്തും സീരിയല്‍ രംഗത്തും നിറസാന്നിധ്യമാണ് താരം.1974-ല്‍ ജി അരവിന്ദന്‍ സംവിധാനം നിര്‍വ്വഹിച്ച ‘ഉത്തരായനം’ എന്ന സിനിമയിലൂടെയായിരുന്നു ചലച്ചിത്രരംഗത്തേക്കുള്ള മല്ലികയുടെ അരങ്ങേറ്റം.

Story highlights- malliika sukumaaran funny video