മീനൂട്ടിക്കൊപ്പം രസികൻ ഡാൻസുമായി പാട്ടുവേദിയുടെ പ്രിയ ജഡ്ജസ്- വീഡിയോ

August 14, 2021

മനോഹരമായ ഒട്ടേറെ നിമിഷങ്ങൾ പിറക്കുന്ന അതുല്യ വേദിയാണ് ഫ്‌ളവേഴ്സ് ടോപ് സിംഗർ സീസൺ 2. കുട്ടികൾക്ക് സംഗീതത്തിന്റെ കൃത്യമായ പാഠങ്ങളും നിർദേശങ്ങളും നൽകുന്നതിനൊപ്പം അവർക്കൊപ്പം സൗഹൃദ നിമിഷങ്ങൾ പങ്കുവയ്ക്കാനും ഫ്‌ളവേഴ്‌സ് ടോപ് സിംഗറിന്റെ ജഡ്ജസ് പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. ഇപ്പോഴിതാ, പാട്ടുവേദിയിൽ രസികൻ നൃത്തവുമായി എത്തിയിരിക്കുകയാണ് ജഡ്ജസ്.

എം ജി ശ്രീകുമാർ, എം ജയചന്ദ്രൻ, മധു ബാലകൃഷ്ണൻ, ദീപക് ദേവ് എന്നിവരാണ് പാട്ടുവേദിയുടെ പ്രിയ വിധികർത്താക്കൾ. ഫ്‌ളവേഴ്‌സ് ടോപ് സിംഗറിലെ കുസൃതിക്കാരി മേഘ്‌ന സുമേഷിന്റെ പാട്ടിനു ശേഷം മൂവരും അവതാരകയായ മീനാക്ഷിക്കൊപ്പം ചുവടുവയ്ക്കുകയാണ്. രസകരമായ ഈ നൃത്തം ശ്രദ്ധേയമാകുകയാണ്. അതോടൊപ്പം ഓരോ റൗണ്ടിലും വ്യത്യസ്തമായ ഗാനങ്ങളുമായി അമ്പരപ്പിക്കാനുള്ള ഒരുക്കത്തിലാണ് മത്സരാർത്ഥികൾ.

Read More: കാർത്തിയുടെ നായികയായി അപർണ ബാലമുരളി വീണ്ടും തമിഴകത്തേക്ക്

അതേസമയം, ഓരോ വിശേഷ ദിവസങ്ങളിലും വളരെയധികം വൈവിധ്യമാർന്ന പരിപാടികൾ ഫ്‌ളവേഴ്‌സ് ടി വി പ്രേക്ഷകർക്കായി മ്യൂസിക് ഉത്സവിലൂടെ ഒരുക്കാറുണ്ട്. സമൂഹത്തിലെ എല്ലാ മേഖലയിലുമുള്ള കലാകാരന്മാരെ ഉൾപ്പെടുത്തിയാണ് ഓരോ പരിപാടികളും ഒരുക്കാറുള്ളത്.

Story highlights- meenakshi and judges dance