തെലുങ്ക് സൂപ്പർതാരം മോഹൻബാബുവിന്റെ വീട്ടിൽ അതിഥികളായി മോഹൻലാലും മീനയും- ശ്രദ്ധേയമായി ചിത്രങ്ങൾ

August 7, 2021

മറ്റുഭാഷകളിലെ താരങ്ങളുമായും സൗഹൃദം കാത്തുസൂക്ഷിക്കുന്ന നടനാണ് മോഹൻലാൽ. തമിഴിലും തെലുങ്കിലുമെല്ലാം മോഹൻലാലിന് വിപുലമായ സൗഹൃദവലയമുണ്ട്. ഇപ്പോഴിതാ, തെലുങ്ക് സൂപ്പർതാരം മോഹൻ ബാബുവുമായുള്ള മോഹൻലാലിൻറെ കൂടികാഴ്ചയാണ് ശ്രദ്ധേയമാകുന്നത്. ഹൈദരാബാദിൽ ബ്രോ ഡാഡി എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഇടവേളയിലാണ് മോഹൻ ബാബുവിന്റെ ക്ഷണം സ്വീകരിച്ച് മോഹൻലാൽ എത്തിയത്. ഒപ്പം തെന്നിന്ത്യൻ ഭാഷകളിലെ ശ്രദ്ധേയ താരം മീനയും ഉണ്ടായിരുന്നു.

മോഹൻ ബാബുവിന്റെ ഹൈദരാബാദിലെ വസതിയിലാണ് മലയാളത്തിലെ പ്രിയതാരങ്ങൾക്ക് വിരുന്ന് ഒരുക്കിയത്. മോഹൻലാലിൻറെ സുഹൃത്ത് സമീർ ഹംസയും മോഹൻലാലിന് ഒപ്പമുണ്ടായിരുന്നു. മകളും മലയാളികൾക്ക് സമ്മർ ഇൻ ബത്‌ലഹേം എന്ന ചിത്രത്തിലൂടെ സുപരിചിതയുമായ ലക്ഷ്മി മഞ്ചുവും മോഹൻലാലിനും മീനയ്ക്കും ഒപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചിട്ടുണ്ട്.

പൃഥ്വിരാജ് സുകുമാരൻ- മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന രണ്ടാമത്തെ ചിത്രമാണ് ബ്രോ ഡാഡി. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന സിനിമയുടെ ചിത്രീകരണം ഹൈദരാബാദിലാണ് പുരോഗമിക്കുന്നത്. കേരളത്തിൽ കൊവിഡ് സാഹചര്യം നിലനിൽക്കുന്നതിനാൽ, സിനിമ ചിത്രീകണത്തിന് അനുമതിയില്ല. ഈ സാഹചര്യത്തിലാണ് സിനിമയുടെ ഷൂട്ടിങ് മറ്റ് സംസ്ഥാനത്തേക്ക് മാറ്റിയത്. 

Read More: ‘സെല്ലുലോയിഡിന് പുറത്തുള്ള ആ മനുഷ്യനെ എനിക്ക് കാണാനും സ്പർശിക്കാനും കഴിയുന്നു’- ഹൃദയം തൊടുന്ന വാക്കുകളുമായി ദുൽഖർ സൽമാൻ

കുടുംബചിത്രമായി ഒരുങ്ങുന്ന ബ്രോ ഡാഡിയുടെ രചന ശ്രീജിത്തും ബിബിനും ചേർന്നാണ് നിർവഹിച്ചിരിക്കുന്നത്. മോഹൻലാലിനൊപ്പം പൃഥ്വിരാജ്, മീന, കല്യാണി പ്രിയദർശൻ, ലാലു അലക്സ്, മുരളി ഗോപി, കനിഹ, സൗബിൻ എന്നിവരും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. 

Story highlights- mohan babu hosts dinner for mohanlal and meena