യുഎഇയിലെ കൊവിഡ് മുന്നണിപ്പോരാളികള്‍ക്ക് മോഹന്‍ലാലിന്റെ സര്‍പ്രൈസ്

August 24, 2021

ഒരു വര്‍ഷം മുന്‍പാണ് മോഹന്‍ലാല്‍ യുഎഇയിലെ ആരോഗ്യപ്രവര്‍ത്തകരോട് നേരിട്ട് കാണാനെത്തുമെന്ന് വാക്ക് നല്‍കിയത്. അങ്ങനെ ആ വാക്ക് പ്രാവര്‍ത്തീകമാക്കിയിരിക്കുകയാണ് അദ്ദേഹം. കൊവിഡ് മുന്നണിപ്പോരാളികള്‍ക്ക് ആദരമൊരുക്കാന്‍ അബുദാബിയിലെ വിപിഎസ് ബുര്‍ജീല്‍ മെഡിക്കല്‍ സിറ്റിയില്‍ മോഹന്‍ലാല്‍ എത്തിയപ്പോള്‍ അത് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സര്‍പ്രൈസായി.

യുഎഇയിലെ രജിസ്‌ട്രേഡ് നഴ്‌സ് ആയ സോണിയ ചാക്കോയാണ് കഴിഞ്ഞ വര്‍ഷം നഴ്‌സസ് ഡേയില്‍ മോഹന്‍ലാലിനോട് സംസാരിക്കവെ ‘ലാലേട്ടാ, യുഎഇയിലെത്തുമ്പോള്‍ ഞങ്ങളെയൊക്കെ ഒന്ന് കാണാന്‍ വരുമോ’ എന്ന് ചോദിച്ചത്. വരുമെന്ന് മോഹന്‍ലാല്‍ വാക്ക് നല്‍കുകയും ചെയ്തിരുന്നു.

Read more: ഇത്രയും ക്യൂട്ട് ആയൊരു റാംപ് വാക്ക് കണ്ടിട്ടുണ്ടാകില്ല- രസകരമായൊരു കാഴ്ച

ആരോഗ്യപ്രവര്‍ത്തകരെ നേരിട്ട് കണ്ട് സംസാരിക്കാന്‍ സാധിച്ചതിന്റെ സന്തോഷവും മോഹന്‍ലാല്‍ പ്രകടിപ്പിച്ചു. വിവിധ എമിറേറ്റുകളിലെ നഴ്‌സുമാര്‍ താരത്തെ കാണാന്‍ നേരിട്ടെത്തിയിരുന്നു. നിരവധിപ്പേര്‍ ഓണ്‍ലൈനായും പങ്കെടുത്തു. ആരോഗ്യപ്രവര്‍ത്തകരുടെ സേവനവുമായി ബന്ധപ്പെട്ട് അബുദാബിയില്‍ നിന്നും ഒരു സിനിമയുണ്ടാവുകയാണെങ്കില്‍ അതില്‍ സഹകരിക്കുന്ന കാര്യം പരിഗണിക്കുമെന്നും മോഹന്‍ലാല്‍ പറഞ്ഞു.

Story highlights: Mohanlal Meets Health workers In UAE