പ്രൊഫസർ പിടിക്കപ്പെടുമോ? ‘മണി ഹെയ്‌സ്റ്റ്’ സീസൺ 5 ട്രെയ്‌ലർ എത്തി

August 3, 2021

ജനപ്രിയ നെറ്റ്ഫ്ലിക്സ് ഷോ മണി ഹെയ്‌സ്റ്റിന്റെ സീസൺ 5 ട്രെയ്‌ലർ എത്തി. ഷോയുടെ അവസാന സീസൺ കൂടിയാണ് വരാനിരിക്കുന്നത്. 5 എപ്പിസോഡുകൾ വീതമുള്ള രണ്ടു ഭാഗങ്ങളായാണ് മണി ഹെയ്‌സ്റ്റ് പ്രേക്ഷകരിലേക്ക് എത്തുക. ആദ്യഭാഗം സെപ്റ്റംബർ ഒന്നിനും രണ്ടാം ഭാഗം ഡിസംബർ മൂന്നിനും റിലീസ് ചെയ്യും.

ബാങ്ക് ഓഫ് സ്പെയിൻ കൊള്ളയടിക്കാനുള്ള ശ്രമത്തിനിടെ അലീസിയ പ്രൊഫസറെ പിടികൂടുന്നതോടെയാണ് സീസൺ 4 അവസാനിക്കുന്നത്. അതിന്റെ തുടർച്ചയ്ക്കായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ.

സീരിസിലെ ഓരോ കഥാപാത്രങ്ങൾക്കും ലോകമെമ്പാടും ഒട്ടേറെ ആരാധകരുണ്ട്. അതേസമയം,‘മണി ഹെയ്‌സ്റ്റ് അവസാനിക്കുകയാണ് അഞ്ചാം ഭാഗത്തോടെ. ഒരുവർഷത്തിനു ശേഷമാണ് അഞ്ചാം ഭാഗം എത്തുന്നത്. അൽവാരോ മോർടെ അടക്കമുള്ള മറ്റു ഭാഗങ്ങളിലെ പ്രധാന താരങ്ങളെല്ലാം അഞ്ചാം ഭാഗത്തിലും ഉണ്ടാകും.

Read More: ഷിയാസിന്റെ ശബ്ദം അനുകരിച്ച് യുവ; രസികന്‍ ആക്ഷന്‍സുമായി മൃദുലയും: താരദമ്പതികള്‍ ഒരുക്കിയ അനുകരണം ഹിറ്റ്

ലോകമെമ്പാടും ആരാധകരുള്ള സ്പാനിഷ് വെബ് സീരിസ് ആണ് മണി ഹെയ്‌സ്റ്റ്. വളരെ വൈകിയാണ് ശ്രദ്ധിക്കപ്പെട്ടതെങ്കിലും ഇപ്പോൾ വെബ് സീരീസുകളിൽ ഏറ്റവും ശ്രദ്ധേയമായ ഒന്നാണ് മണി ഹെയ്‌സ്റ്റ്. നാല് ഭാഗങ്ങളിലായി ഇറങ്ങിയ നെറ്ഫ്ലിക്സ് സീരിസ് സംവിധാനം ചെയ്തിരിക്കുന്നത് അലക്‌സ് റോഡ്രിഗോയാണ്. 

Story highlights- money heist season 5 trailer