കേന്ദ്ര കഥാപാത്രമായി ഇന്ദ്രന്‍സ്; മധു ബാലകൃഷ്ണന്റെ സ്വരമാധുരിയില്‍ ഹോമിലെ ഗാനം

അഭിനയമികവു കൊണ്ട് പ്രേക്ഷക മനം കവര്‍ന്ന നടനാണ് ഇന്ദ്രന്‍സ്. താരം കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് #ഹോം. പ്രേക്ഷകരിലേക്കെത്തുകയാണ് ചിത്രം. ഒടിടി പ്ലാറ്റ്ഫോമായ ആമസോണ്‍ പ്രൈമിലൂടെ ആഗസ്റ്റ് 19-നാണ് ചിത്രത്തിന്റെ റിലീസ്. റോജിന്‍ തോമസ് ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്.
ഹോമിലെ ഒരു ഗാനം പുറത്തെത്തി. ‘മുകിലു തൊടാനായ് മനസ്സ് കൊതിച്ചു…’ എന്നു തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കല്‍ വിഡിയോയാണ് പുറത്തെത്തിയിരിക്കുന്നത്. അരുണ്‍ അലട്ടിന്റേതാണ് ഗാനത്തിലെ വരികള്‍. രാഹുല്‍ സുബ്രഹ്മണ്യന് സംഗീതം പകര്‍ന്നിരിക്കുന്നു. മധു ബാലകൃഷ്ണന് ആണ് ആലാപനം.
ചിത്രത്തിന്റേതായി നേരത്തെ പുറത്തിറങ്ങിയ ടീസറും ശ്രദ്ധ നേടിയിരുന്നു. നീല്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. ശ്രീനാഥ് ഭാസി, നസ്ലിന്, ജോണി ആന്റണി, മഞ്ജു പിള്ള, മണിയന്‍പിള്ള രാജു, അനൂപ് മേനോന്, ശ്രീകാന്ത് മുരളി, കെപിഎസി ലളിത, ദീപ തോമസ്, വിജയ് ബാബു തുടങ്ങി നിരവധി താരങ്ങളും അണിനിരക്കുന്നുണ്ട് ചിത്രത്തില്‍.
Read more: മലയാളികള്‍ ഹൃദയത്തോട് ചേര്‍ത്ത പ്രിയഗാനം ആര്‍ദ്രമായി പാടി ബെവന്: ഗംഭീരമെന്ന് ജഡ്ജസ്
വിജയ് ബാബു ആണ് ചിത്രത്തിന്റെ നിര്‍മാണം. മഹാനടനായ ഇന്ദ്രന്‍സിന്റെ കരിയറിലെ തന്നെ മികച്ച ചിത്രങ്ങളിലൊന്നായിരിക്കും ഈ സിനിമയെന്നാണ് അണിയറ പ്രവര്‍ത്തകരുടെ പ്രഖ്യാപനം. 1981-ല്‍ മലയാള സിനിമയില്‍ തുടക്കംകുറിച്ചതാണ് ഇന്ദ്രന്‍സ്. ഹാസ്യ കഥാപാത്രങ്ങളിലൂടെയാണ് താരം പ്രേക്ഷകര്‍ക്ക് സുപരിചിതനായതെങ്കിലും ഇന്ദ്രന്‍സ് എന്ന കലാകാരന് വെള്ളിത്തിരയില്‍ എക്കാലവും ഒരുക്കുന്നത് അവിസ്മരണീയ കഥാപാത്രങ്ങളെ തന്നെയാണ്.
Story highlights: Mukiluthodaanaayi Lyric Video Song From Home Movie