വസന്തമല്ലികയും ചന്ദ്രേട്ടന്റെ സുഷുവും കണ്ടുമുട്ടിയപ്പോൾ- രസികൻ ചിത്രവുമായി നമിത പ്രമോദ്

മിനിസ്ക്രീനിൽ നിന്നും സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് ചുവടുവെച്ച നടിയാണ് നമിത പ്രമോദ്. ‘ട്രാഫിക്കി’ൽ ശ്രദ്ധേയ വേഷമായിരുന്നുവെങ്കിലും നായികയായി അരങ്ങേറിയത് ‘പുതിയ തീരങ്ങൾ’ എന്ന സത്യൻ അന്തിക്കാട് ചിത്രത്തിലൂടെയാണ്. പിന്നീട് ഒട്ടേറെ ചിത്രങ്ങളിൽ നടി വേഷമിട്ടു. നമിത നായികയായി എത്തി ശ്രദ്ധേയമായൊരു ചിത്രമായിരുന്നു ‘ചന്ദ്രേട്ടൻ എവിടെയാ..’. ദിലീപും അനുശ്രീയും നമിത പ്രമോദുമായിരുന്നു ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയത്. അനുശ്രീ സുഷമ എന്ന കഥാപാത്രമായപ്പോൾ വസന്തമല്ലിക എന്ന വേഷത്തിലാണ് നമിത പ്രമോദ് എത്തിയത്.
ഇപ്പോഴിതാ, മനോഹരമായൊരു ചിത്രവും രസകരമായൊരു അടിക്കുറുപ്പുമായി എത്തിയിരിക്കുകയാണ് നമിത. ‘വസന്തമല്ലികയും ചന്ദ്രേട്ടന്റെ സുഷുവും കണ്ടുമുട്ടിയപ്പോൾ’ എന്ന ക്യാപ്ഷനൊപ്പമാണ് ചിത്രം. താരസംഘടനയായ അമ്മയുടെ ജനറൽ ബോഡി മീറ്റിങ്ങിൽ പങ്കെടുക്കാൻ എത്തിയപ്പോൾ ഇരുവരും ചേർന്നെടുത്ത ചിത്രമാണ് നമിത പങ്കുവെച്ചിരിക്കുന്നത്.
മലയാള സിനിമയിലെ യുവനടിമാരിൽ മുൻ നിരയിലുണ്ട് നമിത പ്രമോദ്. ‘അൽ മല്ലു’വാണ് നമിതയുടേതായി തിയേറ്ററുകളിൽ ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ചിത്രം. നവാഗതനായ ഫാരിസ് ആണ് ചിത്രത്തില്‍ നായകനായെത്തുന്നത്. മിയ, സിദ്ദിഖ്, മിഥുന് രമേശ്, ധര്മ്മജന് ബോള്‍ഗാട്ടി, ഷീലു എബ്രഹാം, സിനില്‍ സൈനുദ്ദീന്‍, വരദ, ജെന്നിഫര്‍ എന്നിവരും ചിത്രത്തിൽ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.
Read More: ‘കൂട്ടുകാരനാ, പേര് മമ്മൂട്ടി’- ശ്രദ്ധേയമായി ജൂഡ് ആന്റണിയുടെ വാക്കുകൾ
സിനിമകളിലും സമൂഹമാധ്യമങ്ങളിലും ഒരുപോലെ സജീവമാണ് നടി അനുശ്രീ. ലോക്ക്ഡൗൺ സമയത്താണ് അനുശ്രീ സമൂഹമാധ്യമങ്ങളിൽ കൂടുതൽ സജീവമായത്. നിരവധി വിശേഷങ്ങൾ അനുശ്രീ ആരാധകരുമായി പങ്കുവെച്ചിരുന്നു. മിനിസ്ക്രീനിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ അനുശ്രീ ഡയമണ്ട് നെക്ലേസ് എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ചത്.
Story highlights- namitha pramod and anusree