‘കൂട്ടുകാരനാ, പേര് മമ്മൂട്ടി’- ശ്രദ്ധേയമായി ജൂഡ് ആന്റണിയുടെ വാക്കുകൾ

August 18, 2021

മലയാളത്തിന്റെ അഭിനയ നിറവസന്തമാണ് മമ്മൂട്ടി. എഴുപതാം വയസിലേക്ക് കടക്കുമ്പോഴും കാഴ്ചയിലും അഭിനയത്തിലും എല്ലാം ചെറുപ്പമാണ് താരം. മറ്റുഭാഷകളിലും ഒട്ടേറെ ആരാധകരുള്ള മമ്മൂട്ടി അടുത്തിടെയായി ഫോട്ടോഷൂട്ടുകളിലൂടെ ഞെട്ടിക്കുകയാണ്. വളരെ സ്റ്റൈലിഷായിട്ടുള്ള ചിത്രങ്ങളാണ് മമ്മൂട്ടി പങ്കുവയ്ക്കുന്നത്. ഇപ്പോഴിതാ, പുഴു എന്ന ചിത്രത്തിന്റെ പൂജയ്ക്ക് എത്തിയ ലുക്ക് ശ്രദ്ധനേടുകയാണ്. ഈ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് സംവിധായകൻ ജൂഡ് ആന്റണി കുറിച്ച വാക്കുകൾ ശ്രദ്ധേയമാകുന്നു.

‘കൂട്ടുകാരനാ. പേര് മമ്മൂട്ടി’ എന്നുപറഞ്ഞുകൊണ്ടാണ് ജൂഡ് ആന്റണി ചിത്രം പങ്കുവെച്ചിരിക്കുന്നത്. നിരവധിപ്പേർ കമന്റുകളുമായി എത്തി ജൂഡ് ആന്റണിയ്‌ക്കൊപ്പം ചേർന്നു. അതേസമയം, മമ്മൂട്ടി നായകനാകുന്ന പുതിയ ചിത്രമാണ് പുഴു. പാര്‍വതി തിരുവോത്തും ചിത്രത്തില്‍ പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. സിനിമയുടെ ചിത്രീകരണത്തിന് തുടക്കമായി. നവാഗതയായ റത്തീന ഷര്‍ഷാദാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്.

Read More: ‘കേശു ഈ വീടിന്റെ നാഥൻ’ സിനിമയിൽ ഗാനമാലപിച്ച് ദിലീപ്

സിന്‍ സില്‍ സെല്ലുലോയ്ഡിന്റെ ബാനറില്‍ എസ് ജോര്‍ജ്ജാണ് ചിത്രത്തിന്റെ നിര്‍മാണം. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെയറര്‍ ഫിലിംസ് ആണ് ചിത്രത്തിന്റെ വിതരണം. ഹര്‍ഷാദ് ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ മമ്മൂട്ടി ചിത്രം ഉണ്ടയ്ക്ക് ശേഷം ഹര്‍ഷാദ് തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രം എന്ന പ്രത്യേകതയും പുഴുവിനുണ്ട്.

Story highlights-jude antony joseph shares mammootty new look