‘ക്യാമറയ്ക്ക് മുന്നിൽ നിൽക്കുമ്പോൾ സാറെന്നും കട്ട് പറഞ്ഞാൽ സ്നേഹത്തോടെ മോനെ എന്നും വിളിക്കുന്ന ലാലേട്ടൻ’- പൃഥ്വിരാജ്

August 18, 2021

മലയാള സിനിമയിൽ ഹിറ്റുകൾ സമ്മാനിക്കുന്ന കൂട്ടുകെട്ടായ മാറിയിരിക്കുകയാണ് മോഹൻലാലും പൃഥ്വിരാജ് സുകുമാരനും. മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫർ വൻ ഹിറ്റായതോടെ ബ്രോ ഡാഡി എന്ന ചിത്രത്തിനായി ഒരുങ്ങുയാണ് ഇരുവരും. ചിത്രീകരണം പുരോഗമിക്കുന്ന ബ്രോ ഡാഡിയിൽ സംവിധായകനായും നടനായും എത്തുന്ന പൃഥ്വിരാജ് ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖം ശ്രദ്ധേയമാകുകയാണ്.

‘അദ്ദേഹത്തിനൊപ്പം വർക്ക് ചെയ്യുക വളരെ എളുപ്പമാണ്. സൗഹൃദത്തിനുമപ്പുറം ഒരു സഹോദരനെ പോലെയാണ് അദ്ദേഹം എനിക്ക്. സെറ്റുകളിൽ പുള്ളി വർക്ക് ചെയ്യുന്ന രീതി എങ്ങനെയാണെന്ന് വന്നു കാണണം. ഷോട്ടിനു തൊട്ടുമുൻപ് അദ്ദേഹം തമാശകൾ പറയുന്നു, മോനേ എന്നു വിളിക്കുന്നു. എന്നാൽ അസിസ്റ്റന്റ് വന്നു ഷോട്ട് റെഡി എന്നു പറഞ്ഞാൽ അദ്ദേഹം നടന്നു ക്യാമറയ്ക്കു മുന്നിലേക്ക് ചെല്ലും, പിന്നെ ‘സർ’ എന്നാണ് വിളി. ഏതെങ്കിലും ഷോട്ട് എനിക്ക് തൃപ്തി തോന്നിയില്ലെങ്കിൽ വീണ്ടും ചെയ്യണമെന്നാവശ്യപ്പെട്ടാൽ ഓകെ ‘സർ’ എന്നു പറയും. ഷോട്ട് കഴിഞ്ഞ് കട്ട് പറഞ്ഞാൽ, വീണ്ടും അടുത്തു വന്നിരുന്ന് സ്നേഹത്തോടെ മോനേ എന്നു വിളിക്കും. അദ്ദേഹം ജോലി ചെയ്യുന്നത് കാണണം, അത്ഭുതകരമായ അനുഭവമാണ്’- പൃഥ്വിരാജ് സുകുമാരന്റെ വാക്കുകൾ.

Read More: വീൽ ലോഡറിന് മുകളിൽ നിന്നൊരു മനോഹര നൃത്തം- ശ്രദ്ധനേടി വിഡിയോ

പൃഥ്വിരാജിന്റെ സംവിധാനത്തിൽ മോഹൻലാലിനെ നായകനാക്കി ഒരുങ്ങുന്ന രണ്ടാമത്തെ ചിത്രമാണ് ബ്രോ ഡാഡി’. സിനിമയുടെ ചിത്രീകരണം ഹൈദരാബാദിൽ ആരംഭിച്ചു. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രത്തിന്റെ രചന ശ്രീജിത്തും ബിബിനും ചേർന്നാണ്. രസകരമായ ഒരു കുടുംബ ചിത്രമാണിത്. മോഹൻലാലിനൊപ്പം പൃഥ്വിരാജ്, മീന, കല്യാണി പ്രിയദർശൻ, ലാലു അലക്സ്, മുരളി ഗോപി, കനിഹ, സൗബിൻ എന്നിവരും ചിത്രത്തിന്റെ ഭാഗമാകുന്നു. 

Story highlights- prithviraj sukumaran about mohanlal