ഒരേസമയം രസകരവും സങ്കടകരവുമായ അനുഭവം- ഒറ്റയ്ക്ക് വിമാനത്തിൽ യാത്ര ചെയ്ത് മാധവൻ
കൊവിഡ് പ്രതിസന്ധി ശക്തമായ സാഹചര്യത്തിൽ ഏറ്റവുമധികം ആളുകൾക്ക് നഷ്ടമായത് യാത്രകളാണ്. രണ്ടു വർഷം മുൻപ് തിരക്കേറിയ ടൂറിസ്റ്റ് നഗരങ്ങളൊക്കെ ഇപ്പോൾ ശൂന്യമാണ്. എന്നാൽ യാത്രകൾ വീണ്ടും സജീവമായപ്പോൾ ആളുകൾക്ക് വ്യത്യസ്തമായ ചില അനുഭവങ്ങളും അറിയാൻ സാധിച്ചു. അതിലൊന്നാണ് ഒറ്റയ്ക്ക് വിമാനത്തിൽ യാത്ര ചെയ്യുക എന്നത്. ഇപ്പോഴിതാ, ആർ മാധവനും അങ്ങനെയൊരു ഭാഗ്യം ലഭിച്ചിരിക്കുകയാണ്. ഒറ്റയ്ക്ക് വിമാനത്തിൽ യാത്ര ചെയ്തതിനെ കുറിച്ച് പങ്കുവയ്ക്കുകയാണ് നടൻ.
ദുബായിലേക്ക് യാത്ര ചെയ്യുമ്പോൾ ആളൊഴിഞ്ഞ വിമാനത്താവളവും വിമാനവും വിഡിയോയിലൂടെ പങ്കുവയ്ക്കുകയായിരുന്നു നടൻ. ഒരേസമയം, അതുല്യവും സങ്കടകരവുമായ ഒരു അനുഭവമാണ് ഈ ഒറ്റയ്ക്കുള്ള യാത്ര എന്നാണ് മാധവൻ വിഡിയോകൾക്കൊപ്പം കുറിക്കുന്നത്.’രസകരവും എന്നാൽ സങ്കടകരവുമാണ്. ഇത് ഉടൻ അവസാനിക്കുവാൻ കഠിനമായി പ്രാർത്ഥിക്കുന്നു, അങ്ങനെ പ്രിയപ്പെട്ടവർക്ക് പരസ്പരം കാണാം’- മാധവൻ കുറിക്കുന്നു.
മാധവൻ നായകനായി ഏറ്റവുമൊടുവിൽ റിലീസ് ചെയ്ത ചിത്രമാണ് നിശബ്ദം. അനുഷ്ക ഷെട്ടി നായികയായ ചിത്രവും ആമസോൺ പ്രൈം റിലീസായിരുന്നു. അതേസമയം, റിലീസിനൊരുങ്ങുന്ന മാധവന്റെ മറ്റൊരു ചിത്രമാണ്, ‘റോക്കട്രി: ദി നമ്പി ഇഫക്റ്റ്’. ചിത്രം തിയേറ്റർ റിലീസാണ് ലക്ഷ്യമിടുന്നത്. മാധവൻ തന്നെയാണ് ചിത്രത്തിന്റെ രചനയും നിർമാണവും സംവിധാനവും. ഹിന്ദി, തമിഴ്, ഇംഗ്ലീഷ് ഭാഷകളിൽ ഒരേസമയം ചിത്രീകരിച്ച ഈ ചിത്രത്തിൽ സിമ്രാനാണ് നായിക.
Story highlights- R. Madhavan Travels To Dubai All-Alone In a Flight