‘പ്രായമൊക്കെ വെറും നമ്പറല്ലേ’; മേക്കപ്പ് ബ്രാന്‍ഡിന്റെ മുഖമായി മാറിയ 99-കാരി സുന്ദരി മുത്തശ്ശി

August 9, 2021
99-Year-Old Grandmother Becomes Model for Makeup Brand

ചിലരുടെ ജീവിതങ്ങളെ അടുത്തറിയുമ്പോള്‍ പലരും പറഞ്ഞുപോകുന്ന ഒരു വാചകമുണ്ട്. ‘പ്രായമൊക്കെ വെറും നമ്പറല്ലേ’ എന്ന്. ശരിയാണ് പ്രായത്തെ വെല്ലുന്ന പ്രകടനങ്ങള്‍ക്കൊണ്ട് പലരും നമ്മെ അതിശയിപ്പിക്കുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഫാഷന്‍ ലോകത്ത് ശ്രദ്ധ നേടുന്നത് മനോഹരമായ ഒരു മുഖമാണ്. ഒരു മോഡലിന്റെ മുഖം.

ഫാഷന്‍ലോകത്തെ മോഡലുകള്‍ എന്ന് കേള്‍ക്കുമ്പോള്‍ പലരുടേയും മനസ്സില്‍ തെളിയുന്ന ചിത്രങ്ങളില്‍ നിന്നെല്ലാം ഏറെ വ്യത്യസ്തമാണ് ഈ മുഖം. ഒരു മുത്തശ്ശിയുടെ മുഖമാണ് ശ്രദ്ധ കവരുന്നത്. ഹെലന്‍ സിമോണ്‍ എന്നാണ് ഈ മുത്തശ്ശിയുടെ പേര്. കാലിഫോര്‍ണിയ സ്വദേശിയാണ്. ലോകത്തിലെ തന്നെ ഏറ്റവും പ്രായമുള്ള മേക്കപ്പ് മോഡല്‍ കൂടിയാണ് ഈ സുന്ദരി മുത്തശ്ശി. സമൂഹമാധ്യമങ്ങളിലടക്കം മുത്തശ്ശിയുടെ ചിത്രങ്ങള്‍ വൈറലാണ്. 99 വയസ്സുണ്ട് ഈ മുത്തശ്ശിക്ക്.

Read more: അതിഗംഭീര നൃത്തച്ചുവടുകളുമായി പൊലീസുകാരന്‍; ‘കാക്കിക്കുള്ളിലെ ഡാന്‍സര്‍’ക്ക് കൈയടി

ഹെലന്‍ മുത്തശ്ശിയുടെ കൊച്ചുമകളായ ലാനെയ് ക്രോവെലിന്റെ ഉടമസ്ഥതയിലുള്ള സായിയെ ബ്യൂട്ടി എന്ന ബ്രാന്‍ഡിന്റെ മോഡലാണ് ഹെലന്‍ മുത്തശ്ശി. അങ്ങനെയാാണ് ഫാഷന്‍ലോകത്ത് ഈ മുത്തശ്ശി ശ്രദ്ധ ആകര്‍ഷിച്ചതും. മുഖത്തോട് ചേര്‍ത്ത് പര്‍പ്പിള്‍ നിറത്തിലുള്ള ഒരു പൂവ് പിടിച്ച് പുഞ്ചിരിച്ചുകൊണ്ട് നില്‍ക്കുന്ന ഹെലന്‍ മുത്തശ്ശിയുടെ ചിത്രം ആരുടേയും മനസ്സ് നിറയ്ക്കും. ചര്‍മ്മത്തിന്റെ സ്വാഭാവികതയ്ക്ക് അനുസരിച്ച് സിമ്പിളായ മേക്കപ്പ് ആണ് മുത്തശ്ശിക്ക് കൊച്ചുമകള്‍ നല്‍കിയിരിക്കുന്നത്.

Story highlights: 99-Year-Old Grandmother Becomes Model for Makeup Brand