അതിഗംഭീര നൃത്തച്ചുവടുകളുമായി പൊലീസുകാരന്‍; ‘കാക്കിക്കുള്ളിലെ ഡാന്‍സര്‍’ക്ക് കൈയടി

August 6, 2021
Police Officer Amol Yashwant Kamble's Viral Dance Performance

സമൂഹമാധ്യമങ്ങള്‍ ജനപ്രിയമായിട്ട് കാലങ്ങള്‍ കുറച്ചേറെയായി. രസകരവും കൗതുകം നിറയ്ക്കുന്നതുമായ നിരവധി കാഴ്ചകള്‍ സമൂഹമാധ്യമങ്ങളിലൂടെ നമുക്ക് മുന്‍പില്‍ പ്രത്യക്ഷപ്പെടാറുണ്ട്. അതും പലയിടങ്ങളില്‍ നിന്നുള്ള കാഴ്ചകള്‍. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സൈബര്‍ ഇടങ്ങളിലെ ഹിറ്റ് ലിസ്റ്റില്‍ ഇടം പിടിച്ചരിക്കുന്നത് ഒരു നൃത്ത വിഡിയോ ആണ്.

ഗംഭീരമായി ചുവടുകള്‍ വയ്ക്കുന്ന ഒരു പൊലീസ് ഉദ്യോഗസ്ഥന്റേതാണ് ഈ വിഡിയോ. ചുരുങ്ങിയ സമയത്തിനുള്ളില്‍ത്തന്നെ വിഡിയോ സമൂഹാധ്യമങ്ങളില്‍ വൈറലായി. മുംബൈയിലെ നൈഗോണ്‍ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ അല്‍മോല്‍ യശ്വന്ത് കാംബ്ലിയാണ് നൃത്ത വിഡയോയിലൂടെ താരമായി മാറിയിരിക്കുന്നത്.

Read more: 83-ാം വയസ്സില്‍ ബ്ലാക്ക് ബെല്‍റ്റ്; പ്രായമൊക്കെ വെറും നമ്പറല്ലേ എന്ന് മുത്തശ്ശി

ചെറുപ്പം മുതല്‍ക്കെ നൃത്തത്തെ സ്‌നേഹിച്ചുതുടങ്ങിയതാണ് അല്‍മോല്‍ യശ്വന്ത് കാംബ്ലി. 2004 -ലാണ് ഇദ്ദേഹം പൊലിസ് സേനയുടെ ഭാഗമാകുന്നത്. എപ്പോഴും തിരക്കുള്ള ജോലിയാണെങ്കിലും ഒഴിവ് വേളകളില്‍ പലപ്പോഴും ഈ പൊലീസ് ഉദ്യോഗസ്ഥന്‍ നൃത്തം ചെയ്യുന്നു. അല്‍മോല്‍ യശ്വന്ത് കാംബ്ലിയുടെ സഹോദരന്‍ ഒരു ഡാന്‍സ് കൊറിയോഗ്രാഫര്‍ കൂടിയാണ്.

അപ്പു രാജ എന്ന ചിത്രത്തിലെ ആയാ ഹേന്‍ രാജ എന്ന ഗാനത്തിന് ചുവടുകള്‍ വയ്ക്കുന്ന അല്‍മോല്‍ യശ്വന്ത് കാംബ്ലിയുടെ വിഡിയോയാണ് സൈബര്‍ ഇടങ്ങളില്‍ കൈയടി നേടുന്നത്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വിഡിയോയെ പ്രശംസിച്ച് രംഗത്തെത്തുന്നവരും നിരവധിയാണ്. എന്തായാലും സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ് ഈ കാക്കിക്കുള്ളിലെ ഡാന്‍സറെ.

Story highlights: Police Officer Amol Yashwant Kamble’s Viral Dance Performance