ഗൗതം മേനോനും സിമ്പുവും ഒന്നിക്കുന്ന പുതിയ ചിത്രം; ഗംഭീര മേക്കോവറിൽ സിമ്പു

August 6, 2021

ഗൗതം വാസുദേവ് ​​മേനോനും സിമ്പുവും വീണ്ടും ഒരു സിനിമയ്ക്കായി ഒന്നിക്കുകയാണ്. വെൽസ് ഫിലിം ഇന്റർനാഷണൽ നിർമ്മിക്കുന്ന ചിത്രത്തിൽ എ ആർ റഹ്മാന്റെ മാസ്മരിക സംഗീതത്തിന്റെ മാജിക്കുമുണ്ട്. ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും ശ്രദ്ധേയമാകുകയാണ്.

‘വെന്തു തനിന്ദത് കാട്..’ എന്നാണ് ചിത്രത്തിന്റെ പേര്. ഒരു റൊമാന്റിക് ചിത്രമായിരുന്നു ഗൗതം മേനോനും സിമ്പുവും ഒന്നിക്കുമ്പോൾ പ്രേക്ഷകർ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, ഒരു അവശ കഥാപാത്രമായാണ് സിമ്പു ചിത്രത്തിൽ എത്തുന്നത്. കൂടുതൽ മെലിഞ്ഞ് അമ്പരപ്പിക്കുന്ന മേക്കോവറും സിമ്പു ചിത്രത്തിനായി നടത്തിയിട്ടുണ്ട്.

അതേസമയം, മാറ്റങ്ങളിലൂടെ അമ്പരപ്പിക്കുകയാണ് നടൻ സിമ്പു. സിനിമയിലേക്കുള്ള ശക്തമായ തിരിച്ചുവരവിന്റെ ഭാഗമായി ഈശ്വരൻ എന്ന ചിത്രത്തിനായി ഗംഭീര മേക്കോവറാണ് താരം നടത്തിയത്. ലോക്ക് ഡൗൺ കാലത്ത് പൂർണമായും ശാരീരിക പരിവർത്തനത്തിനായുള്ള തയ്യാറെടുപ്പിലായിരുന്നു സിമ്പു.

Read More: ‘ഞാൻ നിങ്ങളെ നിരാശപ്പെടുത്തിയില്ലെന്ന് പ്രതീക്ഷിക്കുന്നു’- ‘ഡാർലിംഗ്സ്’ ടീമിനൊപ്പം റോഷൻ മാത്യു

100 കിലോ ഭാരത്തിൽ നിന്നും 30 കിലോയാണ് താരം കുറച്ചത്. മേക്കോവർ വീഡിയോ പങ്കുവെച്ചുകൊണ്ടാണ് സിമ്പു സമൂഹമാധ്യമങ്ങളിൽ മൂന്നു വർഷങ്ങൾക്ക് ശേഷം സജീവമായത്.

Story highlights- simbu makeover