വിവാഹ നിശ്ചയ വേളയിലെ ചില ചിരി നിമിഷങ്ങൾ- രസകരമായ വിഡിയോ പങ്കുവെച്ച് ആന്റണി വർഗീസ്

August 6, 2021

അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ അഭിനയലോകത്തേക്ക് എത്തിയ ആന്റണി വർഗീസ് വിവാഹിതനാകുകയാണ്. ദീർഘകാല പ്രണയിനിയായ അനിഷ പൗലോസുമായുള്ള വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുകയാണ്. ഇപ്പോഴിതാ, വിവാഹ നിശ്ചയ വേളയിലെ ഒരു രസകരമായ വിഡിയോ ആരാധകരിൽ ചിരി പടർത്തുകയാണ്.

ആർ ജെ ഷെൽവിൻ ഒരുക്കിയ രസകരമായ വിഡിയോയാണിത്. വിവാഹ നിശ്ചയ വേളയിലെ രസകരമായ മുഹൂർത്തങ്ങളാണ് വിഡിയോയിൽ ഒരുക്കിയിരിക്കുന്നത്. അവരുടെ അടുത്ത കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലാണ് ആന്റണിയുടെയും അനീഷയുടെയും വിവാഹ നിശ്ചയം നടന്നത്. അയർലണ്ടിൽ നഴ്‌സാണ് ആന്റണി വർഗീസിന്റെ വധു അനീഷ.

Read More: ’55 അവിസ്മരണീയമായ സിനിമകളിൽ ഒന്നിച്ച് വേഷമിട്ടു, അഭിനന്ദനങ്ങൾ ഇച്ചാക്ക’- മോഹൻലാലിന്റെ വാക്കുകൾ

അതേസമയം, മലയാള സിനിമയിലെ ശ്രദ്ധേയനായ യുവനടന്മാരിൽ ഒരാളാണ് ആന്റണി വർഗീസ് പെപ്പെ. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘അങ്കമാലി ഡയറീസി’ലൂടെയാണ് ആന്റണി വളരെയധികം ശ്രദ്ധ നേടിയത്. ലിജോ ജോസ് പെല്ലിശ്ശേരിയുയ്‌ക്കൊപ്പം ‘ജല്ലിക്കട്ട്’ എന്ന സിനിമയിലും ആന്റണി വർഗീസ് വേഷമിട്ടിരുന്നു. ആനപ്പറമ്പിലെ വേൾഡ് കപ്പ്, അജഗജാന്തരം തുടങ്ങിയ ചിത്രങ്ങളിലാണ് ആന്റണി വർഗീസ് ഏറ്റവും ഒടുവിൽ വേഷമിട്ടത്.

Story highlights- antony varghese funny engagement video