‘നിങ്ങളുടെ ജീവിതത്തിലേക്ക് കടന്നുവന്ന്, ഞാൻ നിനക്കായി ഇവിടെയുണ്ടെന്ന് പറയുകയും തെളിയിക്കുകയും ചെയ്യുന്ന വ്യക്തി’- സണ്ണി വെയ്നെ കുറിച്ച് മഞ്ജു വാര്യർ
മലയാളികളുടെ ഇഷ്ടം ചുരുക്കം ചിത്രങ്ങളിലൂടെ നേടിയ നടനാണ് സണ്ണി വെയ്ൻ. നിരവധി സിനിമകളാണ് സണ്ണിവെയ്ൻ നായകനായി അണിയറയിൽ പുരോഗമിക്കുന്നത്. മലയാള സിനിമയിൽ ഒട്ടേറെ സുഹൃത്തുക്കൾ സണ്ണി വെയിനുണ്ട്. സണ്ണിയുടെ പിറന്നാൾ ദിനത്തിൽ ഹൃദ്യമായ കുറിപ്പുകളിലൂടെ ആശംസ അറിയിച്ചിരിക്കുകയാണ് താരങ്ങൾ. നടി മഞ്ജു വാര്യരുടെ കുറിപ്പാണ് ഏറ്റവും ശ്രദ്ധേയം.
‘ഒരുപാട് നാളായി അടുത്തറിയാവുന്ന വ്യക്തിയെന്നതല്ല സൗഹൃദം. നിങ്ങളുടെ ജീവിതത്തിലേക്ക് കടന്നുവന്ന്, ഞാൻ നിനക്കായി ഇവിടെയുണ്ടെന്ന് പറയുകയും തെളിയിക്കുകയും ചെയ്യുന്ന ആളാണ് ചങ്ങാതി. ജന്മദിനാശംസകൾ പ്രിയപ്പെട്ടവനെ’ മഞ്ജു വാര്യർ കുറിക്കുന്നു.
Read More: ത്രില്ലടിപ്പിക്കാൻ ‘കാപ്പ’ വരുന്നു- ശ്രദ്ധനേടി മോഷൻ പോസ്റ്റർ
മഞ്ജു വാര്യരും സണ്ണി വെയ്‌നും ചതുർമുഖം എന്ന ചിത്രത്തിലാണ് ഒന്നിച്ച് അഭിനയിച്ചത്. മലയാളികൾ കണ്ടു ശീലിച്ച ഹൊറർ ത്രില്ലറുകളിൽ നിന്നും വ്യത്യസ്തമായ ആഖ്യാനരീതിയിൽ ഒരുക്കിയ ചതുർ മുഖം സമൂഹത്തിൽ പ്രസക്തമായ ഒരു വിഷയമാണ് കൈകാര്യം ചെയ്തത്.മഞ്ജു വാര്യർ, സണ്ണി വെയ്ൻ, അലൻസിയർ എന്നിവരാണ് പ്രധാന വേഷത്തിൽ എത്തിയത്.
Story highlights-manju warrier about sunny wein