സുപ്രിയയ്ക്ക് പ്രിയപ്പെട്ട പൃഥ്വിരാജ് ചിത്രങ്ങള്‍ ഇവയാണ്

August 20, 2021
These are Supriya's favorite Prithviraj films

നടനായും നിര്‍മാതാവായും സംവിധായകനായും വെള്ളിത്തിരയിലെ നിറ സാന്നിധ്യമാണ് പൃഥ്വിരാജ് സുകുമാരന്‍. താരത്തിന്റെ ഭാര്യ സുപ്രിയയേയും പ്രേക്ഷകര്‍ക്ക് പരിചിതമാണ്. സമൂഹമാധ്യമങ്ങളില്‍ പലപ്പോഴും ഇവരുടെ കുടുംബവിശേഷങ്ങളും ശ്രദ്ധ ആകര്‍ഷിക്കാറുമുണ്ട്. തനിക്ക് പ്രിയപ്പെട്ട പൃഥ്വിരാജ് ചിത്രങ്ങളെക്കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് സുപ്രിയ മേനോന്‍. കുരുതി എന്ന പൃഥ്വിരാജിന്റെ പുതിയ ചിത്രവുമായി ബന്ധപ്പെട്ട ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സുപ്രിയ ഇക്കാര്യങ്ങളെക്കുറിച്ച് സംസാരിച്ചത്.

അയാളും ഞാനും തമ്മില്‍, മുംബൈ പൊലിസ്, കൂടെ എന്നീ ചിത്രങ്ങളാണ് കൂടുതല്‍ പ്രിയപ്പെട്ടത് എന്ന് സുപ്രിയ പറഞ്ഞു. ലാല്‍ ജോസിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ മനോഹര ചിത്രമാണ് അയാളും ഞാനും തമ്മില്‍. മുംബൈ പൊലിസ് എന്ന ചിത്രത്തിലെ പൃഥ്വിരാജ് കഥാപാത്രം ഒരു സ്വവര്‍ഗാനുരാഗിയായ പൊലീസ് ഉദ്യോഗസ്ഥന്റേതായിരുന്നു. അതുവരേയും മുഖ്യധാരാ നടന്‍മാര്‍ അത്തരം കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് കണ്ടിട്ടില്ല എന്നും സുപ്രിയ പറഞ്ഞു. കൂടെ എന്ന സിനിമയില്‍ ഒരു അഭിനേതാവിനെ അല്ല മറിച്ച് പൃഥ്വിരാജ് എന്ന തന്റെ ജീവിത പങ്കാളിയെയാണ് കാണാന്‍ സാധിച്ചത് എന്നും സുപ്രിയ കൂട്ടിച്ചേര്‍ത്തു.

Read more: ഇവിടെയുണ്ട് 1980-മുതലുള്ള ബസ് ടിക്കറ്റുകള്‍: ഇതൊരു അപൂര്‍വ ശേഖരം

അതേസമയം പൃഥ്വിരാജ് കേന്ദ്ര കഥാപാത്രമായി ഏറ്റവും ഒടുവില്‍ പ്രേക്ഷകരിലേക്കെത്തിയ ചിത്രമാണ് കുരുതി. ഒടിടി പ്ലാറ്റ്‌ഫോമായ ആമസോണ്‍ പ്രൈമിലൂടെയായിരുന്നു ചിത്രത്തിന്റെ റിലീസ്. മനു വാര്യര്‍ ആണ് ചിത്രത്തിന്റെ സംവിധായകന്‍. ലായിക് എന്ന കഥാപാത്രത്തേയാണ് താരം ചിത്രത്തില്‍ അവതരിപ്പിച്ചത്.


Story highlights: These are Supriya’s favorite Prithviraj films