‘ജിന്നി’ന് ശേഷം ‘ചതുര’വുമായി സിദ്ധാർത്ഥ് ഭരതൻ; ടീസർ

August 26, 2021

സിദ്ധാർത്ഥ് ഭരതൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘ചതുര’ത്തിന്റെ ടീസർ പുറത്തിറങ്ങി. റോഷൻ മാത്യു മുഖ്യകഥാപാത്രമാകുന്ന ചിത്രത്തിൽ ശാന്തി ബാലചന്ദ്രൻ, സ്വാസിക വിജയ്, അലൻസിയർ എന്നിവരും അഭിനയിക്കുന്നുണ്ട്. അതേസമയം പതിനെട്ട് സെക്കൻഡ്‌സ് മാത്രം ദൈർഘ്യമുള്ള ടീസർ വിഡിയോ നിരവധി സംഘർഷഭരിതമായ മുഹൂർത്തങ്ങൾ നിറഞ്ഞുനിൽക്കുന്നതാണ്.

സിദ്ധാർത്ഥ് ഭരതനും വിനയ് തോമസും ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. പ്രദീഷ് വർമ്മയാണ് ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. പ്രശാന്ത് പിള്ളയാണ് സംഗീത സംവിധാനം. ഗ്രീൻവിച്ച് എൻ്റർടെയ്ൻമെൻ്റ്സിൻ്റെയും യെല്ലോവ് ബേഡ് പ്രൊഡക്ഷൻ്റെയും ബാനറിലാണ് ചിത്രം ഒരുക്കുന്നത്. വിനിത അജിത്തും ജോർജ്ജ് സാൻഡിയാഗോയും ജംനീഷ് തയ്യിലും സിദ്ധാർത്ഥ് ഭരതനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

Read also:ഈ വിഡിയോ കണ്ടാല്‍ കണ്ണുകളെ പോലും അവിശ്വസിച്ചേക്കാം; അതിശയിപ്പിക്കും അതിതീവ്രമായ ഈ ‘മാക്രോ സൂം’ ചിത്രങ്ങള്‍

അതേസമയം ജിന്നിന് ശേഷം സിദ്ധാർത്ഥ് ഭരതൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ചതുരം’. കുരുതിയാണ് റോഷൻ മാത്യുവിന്റേതായി അവസാനം പ്രേക്ഷകരിലേക്കെത്തിയ ചിത്രം. മനു വാര്യര്‍ സംവിധാനം നിര്‍വഹിച്ച ചിത്രം ഒടിടി പ്ലാറ്റ്ഫോമായ ആമസോണ്‍ പ്രൈമിലൂടെ ആയിരുന്നു റിലീസ് ചെയ്തത്. ത്രില്ലര്‍ സ്വഭാവമാണ് ചിത്രത്തിന്. ‘കൊല്ലും എന്ന വാക്ക്.. കാക്കും എന്ന പ്രതിജ്ഞ’ എന്ന ടാഗ്-ലൈനോടെയാണ് കുരുതി പ്രേക്ഷകരിലേയ്ക്കെത്തിയത്.

പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോനാണ് ചിത്രത്തിന്റെ നിര്‍മാണം. പൃഥ്വിരാജ് സുകുമാരൻ, ഷൈന്‍ ടോം ചാക്കോ, മുരളി ഗോപി, മാമുക്കോയ, ശ്രിന്ദ, മണികണ്ഠന്‍ ആചാരി തുടങ്ങി നിരവധി താരങ്ങള്‍ അണിനിരക്കുന്നുണ്ട് ചിത്രത്തില്‍.

Story highlights:Roshan Mathew starring Chathuram Official Teaser