എൺപതുകളിലെ നായികമാർ ചേർന്ന് അറുപതാം പിറന്നാളിന് സുഹാസിനിക്ക് നൽകിയ സർപ്രൈസ്- ചിത്രങ്ങൾ
തെന്നിന്ത്യൻ താരവും സംവിധായികയുമായ സുഹാസിനി അറുപതാം പിറന്നാൾ നിറവിലാണ്. ഒട്ടേറെ സഹതാരങ്ങളും ആരാധകരും സുഹാസിനിക്ക് ആശംസ അറിയിച്ചു. എൺപതുകളിൽ മലയാളമുൾപ്പെടെയുള്ള സിനിമകളിൽ സജീവമായിരുന്ന സുഹാസിനി ഇപ്പോൾ സംവിധാനത്തിലും വ്യക്തിമുദ്ര പതിപ്പിച്ചു. ഇന്ത്യൻ സിനിമയിലെ മുൻനിര താരങ്ങളുടെ സംഘമായ ‘ക്ലാസ് ഓഫ് എയ്റ്റീസ്’ സുഹാസിനിക്ക് ഒരുക്കിയ പിറന്നാൾ സർപ്രൈസ് ആണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.
മണിരത്നവും സുഹാസിനിയും ലിസിയും ചേർന്നാണ് ഇത്തരമൊരു കൂട്ടയ്മയ്ക്ക് പിന്നിൽ പ്രവർത്തിച്ചത്. ആദ്യം താരറാണിമാരുടെ മാത്രം സംഗമമായിരുന്ന ‘ക്ലാസ് ഓഫ് എയ്റ്റീസ്’ പിന്നീട് താരരാജാക്കന്മാരെ കൂടി ഉൾപ്പെടുത്തി വിപുലമാക്കുകയായിരുന്നു. ഇവരെല്ലാം ചേർന്ന് സുഹാസിനിക്കായി പിറന്നാൾ പാർട്ടി ഒരുക്കി. പൂർണിമ ഭാഗ്യരാജ്, ശോഭന, ഖുശ്‌ബു, ലിസി, സുമലത തുടങ്ങിയ മുൻനിര താരങ്ങളെല്ലാം പിറന്നാൾ പാർട്ടിയിൽ പങ്കെടുത്തു.
പ്രമുഖ അഭിനേതാവ് ചാരുഹാസന്റെ മകളായ സുഹാസിനി, നെഞ്ചത്തൈ കിള്ളാതെ എന്ന സിനിമയിലൂടെയാണ് അഭിനയജീവിതം തുടങ്ങുന്നത്. മലയാളത്തിൽ ഒട്ടേറെ ചിത്രങ്ങളിൽ സുഹാസിനി വേഷമിട്ടിട്ടുണ്ട്. ഏറ്റവുമൊടുവിൽ മരക്കാർ; അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിലാണ് സുഹാസിനി അഭിനയിച്ചത്.ഇന്നും ഒട്ടേറെ ആരാധകരുള്ള താരമായ സുഹാസിനി സമൂഹമാധ്യമങ്ങളിലും സജീവമാണ്.
Read More: മൂസ ഖാദറായി മാമുക്കോയയുടെ ഗംഭീര പ്രകടനം: ശ്രദ്ധ നേടി കുരുതിയിലെ വേട്ടമൃഗം ഗാനം
പ്രമുഖ തമിഴ് സംവിധായകനായ മണിരത്നത്തെ വിവാഹം കഴിച്ച സുഹാസിനി അഭിനയത്തേക്കാളേറെ സിനിമയുടെ മറ്റു മേഖലകളിലും ശ്രദ്ധചെലുത്തി.ആദ്യമായി സംവിധാനം ചെയ്ത സിനിമയായ ഇന്ദിരയുടെ തിരക്കഥ സുഹാസിനി തന്നെയാണ് എഴുതിയത്. അടുത്തിടെ, പുത്തൻ പുതു കാലൈ എന്ന ആന്തോളജി ചിത്രത്തിൽ സുഹാസിനി ഒരുക്കിയ കോഫീ എനിവൺ എന്ന ഹ്രസ്വ ചിത്രം വളരെയധികം ശ്രദ്ധനേടിയിരുന്നു.
Story highlights- suhaasini manirathnam’s birthday celebration