സൂപ്പര്‍ സേവുകള്ക്കൊണ്ട് ‘വെങ്കല’ കോട്ട തീര്‍ത്ത പി ആര് ശ്രീജേഷ്; കേരളത്തിന് ഇത് രണ്ടാമത്തെ ഒളിമ്പിക് മെഡല്‍
ഒളിമ്പിക്സ് ആവേശം അലയിടിക്കുകയാണ് കായിലോകത്ത്. കൊവിഡ് 19 എന്ന മഹാമാരിയുടെ പശ്ചാത്തലം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ടോക്യോയില്‍ ഒളിമ്പിക്സ് പുരോഗമിക്കുന്നതെങ്കിലും ആവേശത്തിന് കുറവില്ല. വെങ്കലമെഡല്‍ നേട്ടവുമായി ഇന്ത്യന്‍ പുരുഷ ഹോക്കി ടീമും രാജ്യത്തിന്റെ യശ്ശസുയര്‍ത്തുന്നു.
ഈ നേട്ടത്തില്‍ അതിരുകടന്ന അഭിമാനമുണ്ട് മലയാളികള്‍ക്കും. ഗോള്‍കീപ്പര്‍ പി ആര് ശ്രീജേഷിലൂടെ കേരളത്തിലേക്കും ഒളിമ്പിക് മെഡല്‍ എത്തിയിരിക്കുകയാണ്. സൂപ്പര്‍ സേവുകള്‍ നടത്തി ഇന്ത്യയെ വിജയപ്പിക്കാന്‍ ശ്രീജേഷ് വഹിച്ച പങ്ക് ചെറുതല്ല. തിരുവനന്തപുരം കിഴക്കമ്പലം സ്വദേശിയാണ് പി ആര് ശ്രീജേഷ്.
Read more: ലക്ഷ്മി നക്ഷത്രയെ അനുകരിച്ച് മൃദുല വിജയ്; രസകരമായി ട്രോളി യുവ കൃഷ്ണ
നാല്പത്തിയൊന്ന് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് ഇന്ത്യന്‍ ഹോക്കി ചരിത്രത്തില്‍ വീണ്ടും മെഡല്‍ നേട്ടം കുറിക്കപ്പെട്ടത്. വെങ്കലത്തിന് വേണ്ടിയുള്ള പോരാട്ടത്തില്‍ ജര്‍മനിയെ 5-4 ന് പരാജയപ്പെടുത്തിയാണ് ഇന്ത്യന്‍ സംഘം വിജയകിരീടം ചൂടിയത്. പി ആര് ശ്രീജേഷിന്റെ കോള്കീപ്പിങ് മികവ് എടുത്തുപറയേണ്ടതാണ്. അദ്ദേഹത്തിന്റെ പല സൂപ്പര്‍ സേവുകളും ഇന്ത്യയ്ക്ക് തുണയായി. ബ്രിട്ടനെതിരെ നടന്ന ക്വാര്‍ട്ടര്‍ പോരാട്ടത്തിലും ഗംഭീരപ്രകടനമാണ് ഗോള്‍ കീപ്പറായ പി ആര് ശ്രീജേഷ് കാഴ്ചവെച്ചത്.
2006- മുതല്‍ ഇന്ത്യന്‍ ഹോക്കി ടീമിന്റെ ഭാഗമാണ് പി ആര് ശ്രീജേഷ്. ഒളിമ്പിക് മെഡല്‍ സ്വന്തമാക്കുന്ന രണ്ടാമത്തെ കേരളീയന് കൂടിയാണ് താരം. 1972-ല്‍ മ്യൂണിക് ഒളിമ്പിക്സില്‍ ഹോക്കിയില്‍ ഇന്ത്യ വെങ്കല മെഡല്‍ നേടിയപ്പോള്‍ മാനുവല്‍ ഫെഡ്രിക്ക് എന്ന കേരളീയനും ആ നേട്ടത്തില്‍ പങ്കാളിയായിരുന്നു.
Story highlights: Tokyo Olympics 2020 PR Sreejesh story