മൂസ ഖാദറായി മാമുക്കോയയുടെ ഗംഭീര പ്രകടനം: ശ്രദ്ധ നേടി കുരുതിയിലെ വേട്ടമൃഗം ഗാനം

August 16, 2021
Vetta Mrigam Video Song From Kur

പൃഥ്വിരാജ് സുകുമാരന്‍ കേന്ദ്ര കഥപാത്രമായെത്തിയ പുതിയ ചിത്രമാണ് കുരുതി. ശ്രദ്ധ നേടുകയാണ് ചിത്രത്തിലെ ഒരു ഗാനം. വേട്ടമൃഗം എന്ന് പേരിട്ടിരിക്കുന്ന ഗാനത്തിന്റെ വിഡിയോ ആണ് പുറത്തെത്തിയിരിക്കുന്നത്. റഫീഖ് അഹമ്മദിന്റേതാണ് ഗാനത്തിലെ വരികള്‍. ജേക്സ് ബിജോയ് സംഗീതം പകര്‍ന്നിരിക്കുന്നു. സിയ ഉല്‍ ഹഖ്, രഷ്മി സതീഷ് എന്നിവര്‍ ചേര്‍ന്നാണ് ആലാപനം.

മാമുക്കോയ എന്ന കലാകാരന്റെ അതിഗംഭീരമായ പ്രകടനമാണ് പാട്ട് വിഡിയോയില്‍ പ്രതിഫലിക്കുന്നത്. മൂസ ഖാദര്‍ എന്ന കഥാപാത്രത്തെ മാമുക്കോയ അഭിനയമികവുകൊണ്ട് പരിപൂര്‍ണതയിലെത്തിക്കുന്നു. മനു വാര്യര്‍ ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ത്രില്ലര്‍ സ്വഭാവമാണ് ചിത്രത്തിന്. ഒടിടി പ്ലാറ്റ്ഫോമായ ആമസോണ്‍ പ്രൈമിലൂടെയായിരുന്നു കുരുതിയുടെ റിലീസ്.

Read more: ഹിറ്റ്ലറിന്റെ അച്ഛന്റെ അനിയൻ പത്തനംതിട്ടക്കാരൻ; ചൈതന്യ പ്രകാശിനെ കുഴപ്പിച്ച് ഗുലുമാൽ അനൂപ്- വിഡിയോ

‘കൊല്ലും എന്ന വാക്ക്.. കാക്കും എന്ന പ്രതിജ്ഞ’ എന്ന ടാഗ്-ലൈനോടെയാണ് കുരുതി എന്ന ചിത്രം പ്രേക്ഷകരിലേയ്‌ക്കെത്തുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോനാണ് ചിത്രത്തിന്റെ നിര്‍മാണം. റോഷന്‍ മാത്യു, ഷൈന്‍ ടോം ചാക്കോ, മുരളി ഗോപി, ശ്രിന്ദ, മണികണ്ഠന്‍ ആചാരി തുടങ്ങി നിരവധി താരങ്ങള്‍ അണിനിരക്കുന്നുണ്ട് ചിത്രത്തില്‍. കുരുതി എന്ന ചിത്രത്തില്‍ അസാധാരണവും ഉജ്ജ്വലവുമായ സംഗീതമുണ്ടെന്ന് പൃഥ്വിരാജ് മുന്‍പ് വ്യക്തമാക്കിയിരുന്നു. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ഗാനവും ഇത് ശരിവയ്ക്കുന്നു.

Story highlights: Vetta Mrigam Video Song From Kuruthi Movie