‘മിഷൻ സി’യുടെ ഷൂട്ട്‌ നടക്കുന്ന സമയത്ത് കൈലാഷ് ഒരു വലിയ അപകടത്തിൽ പെട്ടിരുന്നു- വിഡിയോ പങ്കുവെച്ച് വിനോദ് ഗുരുവായൂർ

August 3, 2021

വിനോദ് ഗുരുവായൂരിന്റെ സംവിധാനത്തിൽ കൈലാഷ് നായകനാകുന്ന ചിത്രമാണ് മിഷൻ സി. അപ്പാനി ശരത്തും ചിത്രത്തിൽ വളരെ പ്രധാനപ്പെട്ട വേഷത്തിൽ എത്തുന്നുണ്ട്. റിയലിസ്റ്റിക് ക്രൈം ത്രില്ലറായ ചിത്രത്തിൽ ക്യാപ്റ്റൻ അഭിനവായാണ് കൈലാഷ് വേഷമിടുന്നത്. ചിത്രീകരണസമയത്ത് കൈലാഷിന് വലിയൊരു അപകടം സംഭവിച്ചിരുന്നു എന്ന് വെളിപ്പെടുത്തുകയാണ് സംവിധായകൻ വിനോദ് ഗുരുവായൂർ.

വിനോദ് ഗുരുവായൂരിന്റെ വാക്കുകൾ;

മിഷൻ സിയുടെ ഷൂട്ട്‌ നടക്കുന്ന സമയത്ത് കൈലാഷ് ഒരു വലിയ അപകടത്തിൽ പെട്ടു പോയിരുന്നു. കൈലാഷിനെ വലിച്ചു പൊക്കിയിരുന്ന ഒരു റോപ് പെട്ടെന്ന് പൊട്ടുകയും കൈലാഷ് ബസ്സിൽ വന്നിടിക്കുകയും ചെയ്തു. കുറച്ചു കൂടെ പുറകിൽ നിന്നും വലിച്ചു വിടേണ്ട ആ സീക്വൻസ്, പുറകിലേക്ക് വലിക്കുമ്പോൾ തന്നെ പൊട്ടുകയായിരുന്നു. കുറച്ചു കൂടെ പുറകിൽ നിന്നുമാണ് അത് പൊട്ടിയിരുന്നെങ്കിൽ അന്ന് സംഭവിക്കുന്നത് ചിന്തിക്കാൻ പോലും കഴിയാത്ത അപകടം ആകുമായിരുന്നു. കാൽമുട്ടിന് കുറച്ചു പരിക്കുകൾ അന്ന് കൈലാഷിനു പറ്റിയിരുന്നു. മിഷൻ സി യുടെ സെൻസർ അടുത്ത ദിവസം ചാർട്ട് ചെയ്തിരിക്കുന്നു. സെൻസർ കഴിഞ്ഞാൽ റിലീസ് ഡേറ്റ് അറിയിക്കുന്നതാണ്.തിയേറ്റർ റിലീസ് എന്ന ആഗ്രഹം ഇപ്പോഴും മനസ്സിലുണ്ട്.

Read More: എൺപതാം വയസിലും ഉപജീവനത്തിനായി ജ്യൂസ് വിൽക്കുന്ന മുത്തശ്ശി; സഹയഹസ്തവുമായി സോഷ്യൽ മീഡിയ

മേജര്‍ രവി, മീനാക്ഷി, ജയകൃഷ്ണന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നു. പ്രണയത്തിനും പ്രാധാന്യമുള്ള ചിത്രത്തിലെ ഒരു ഗാനം വളരെയേറെ ശ്രദ്ധേയമായിരുന്നു. പാട്ടിന്റെ വരികള്‍ എഴുതിയിരിക്കുന്നതും സംഗീതം പകര്‍ന്നിരിക്കുന്നതും പൊലീസ് ഉദ്യോഗസ്ഥരാണ് എന്ന നിലയിലാണ് ഗാനം ശ്രദ്ധേയമായത്.

Story highlights- vinod guruvayoor about kailash