24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത് 25,404 പേര്‍ക്ക്
നാളുകള്‍ ഏറെയായി കൊവിഡ് 19 എന്ന മഹാമാരി ലോകത്തെ അലട്ടി തുടങ്ങിയിട്ട്. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ കൊവിഡ് സൃഷ്ടിച്ച പ്രതിസന്ധിയും ചെറുതല്ല. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പുരോഗമിയ്ക്കുമ്പോഴും പൂര്‍ണമായും നിയന്ത്രണ വിധേയമായിട്ടില്ല കൊറോണ വൈറസിന്റെ വ്യാപനം.
കഴിഞ്ഞ 24 മണിക്കൂറിനിടെ 25,404 പേര്‍ക്കാണ് രാജ്യത്ത് പുതിയതായി കൊവിഡ് രോഗം സ്ഥിരീകരിച്ചത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റേതാണ് ഈ കണക്കുകള്‍. ഇതോടെ രാജ്യത്താകെ ഇതുവരെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 3,32,89,579 ആയി ഉയര്‍ന്നു.
Read more: ചിത്രങ്ങൾ വരയ്ക്കാൻ പ്രചോദനമായത് 20 വർഷങ്ങൾ മുൻപ് നട്ട് വളർത്തിയ ചെടി; വൈറൽ ചിത്രകാരൻ പറയുന്നു
ഇന്നലെ മാത്രം 339 കൊവിഡ് മരണങ്ങളും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്താകെ കൊവിഡ് മൂലം ഇതുവരെ മരണപ്പെട്ടവരുടെ എണ്ണം 4,43,213 ആയി. നിലവില്‍ രാജ്യത്തിന്റെ വിവിധ ഇടങ്ങളിലായി 3,62,207 പേരാണ് കൊവിഡ് രോഗത്തിന് ചികിത്സയില്‍ കഴിയുന്നത്. ആകെ രോഗബാധിതരുടെ എണ്ണത്തിന്റെ 1.09 ശതമാനമാണ് രാജ്യത്തെ സജീവ രോഗികളുടെ എണ്ണം.
Story highlights: 25,404 Fresh COVID-19 Cases Reported In India