രാജ്യത്ത് സജീവ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവ്; 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 31,382 പേര്‍ക്ക്

ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 31,382 പേര്‍ക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഏറ്റവും പുതിയ കൊവിഡ് കണക്കുകള്‍ പുറത്തുവിട്ടത്. നിലവില്‍ രാജ്യത്തിന്റെ വിവിധ ഇടങ്ങളിലായി 3,00,162 പേരാണ് കൊവിഡ് രോഗത്തിന് ചികിത്സയില്‍ കഴിയുന്നത്. കഴിഞ്ഞ 188 ദിവസത്തിനിടെയില്‍ ഇത് ആദ്യമായാണ് സജീവ രോഗികളുടെ എണ്ണത്തില്‍ ഇത്രേയും കുറവ് രേഖപ്പെടുത്തുന്നത്.
ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണത്തിന്റെ 0.89 ശതമാനമാണ് നിലവില്‍ സജീവരോഗികളുടെ എണ്ണം. രോഗമുക്തി നിരക്കിലും വര്‍ധനവുണ്ട് എന്നതും നേരിയ ആശ്വാസം പകരുന്നു. ഇന്നലെ മാത്രം 32,542 പേര് കൊവിഡ് രോഗത്തില്‍ നിന്നും മുക്തരായി. 97.78 ശതമാനമാണ് രാജ്യത്തെ കൊവിഡ് മുക്തി നിരക്ക്.
രാജ്യത്താകെ ഇതുവരെ 3,28,48,273 പേരാണ് കൊവിഡ് രോഗത്തില്‍ നിന്നും മുക്തരായത്. കഴിഞ്ഞ ഒരു ദിവസത്തിനിടെ 318 കൊവിഡ് മരണങ്ങളും ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. 4,46,368 പേരുടെ ജീവനാണ് രാജ്യത്താകെ ഇതുവരെ കൊവിഡ് കവര്‍ന്നത്. അതേസമയം കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഫലമായുള്ള വാക്സിനേഷന് യജ്ഞം രാജ്യത്ത് മികച്ച രീതിയില്‍ പുരോഗമിക്കുന്നുണ്ട്. 84.15 കോടി ഡോസ് വാക്സിന് രാജ്യത്താകെ ഇതുവരെ വിതരണം ചെയ്തിട്ടുണ്ട് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.
Story highlights: 31,382 Fresh COVID-19 Cases In India