വിട്ടൊഴിയാതെ കൊവിഡ് ആശങ്ക; രാജ്യത്ത് 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 34,403 പേര്‍ക്ക്

കൊവിഡ് 19 എന്ന മഹാമാരിയുടെ പ്രതിസന്ധി തുടരുകയാണ് ഇന്ത്യയില്‍. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുമ്പോഴും പൂര്‍ണമായും നിയന്ത്രണ വിധേയമായിട്ടില്ല കൊറോണ വൈറസ് വ്യാപനം. അതുകൊണ്ടുതന്നെ മാസ്ക്, സാനിറ്റൈസര്‍, സാമൂഹിക അകലം, വാക്സിനേഷന് തുടങ്ങിയ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നാം തുടരേണ്ടിയിരിക്കുന്നു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 34,403 പേര്‍ക്കാണ് ഇന്ത്യയില്‍ പുതിയതായി കൊവിഡ് രോഗം സ്ഥിരീകരിച്ചത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റേതാണ് കണക്കുകള്‍. നിലവില്‍ രാജ്യത്തിന്റെ വിവിധ ഇടങ്ങളിലായി 3,39,056 പേരാണ് കൊവിഡ് രോഗത്തിന് ചികിത്സയില്‍ കഴിയുന്നത്. ആകെ രോഗബാധിതരുടെ എണ്ണത്തിന്റെ 1.02 ശതമാനമാണ് നിലവില്‍ സജീവരോഗികളുടെ എണ്ണം.
കഴിഞ്ഞ ഒരു ദിവസത്തിനിടെ 37,950 പേര് ഇന്ത്യയില്‍ കൊവിഡ് രോഗത്തില്‍ നിന്നും മുക്തരായി. 97.65 ശതമാനമാമ് രോഗമുക്തി നിരക്ക്. രാജ്യത്താകെ 3,25,98,424 പേരാണ് ഇതുവരെ കൊവിഡ് മുക്തരായത്. അതേസമയം രാജ്യത്ത് കൊവിഡ് പ്രതിരോധ വാക്സിനേഷന് മികച്ച രീതിയില്‍ പുരോഗമിക്കുന്നുണ്ട്. 76,57,17,137 ഡോസ് വാക്സിന് ഇതുവരെ നല്‍കിയിട്ടുണ്ട്.
Story highlights: 34,403 new Covid cases reported in India