24 മണിക്കൂറിനിടെ ഇന്ത്യയില്‍ കൊവിഡ് സ്ഥിരീകരിച്ചത് 41,965 പേര്‍ക്ക്; 460 മരണവും

കൊവിഡ് 19 എന്ന മഹാമാരിക്ക് എതിരെയുള്ള പോരാട്ടം തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി പുരോഗമിക്കുമ്പോഴും പൂര്‍ണമായും നിയന്ത്രണ വിധേയമായിട്ടില്ല വൈറസ് വ്യാപനം. അതുകൊണ്ടുതന്നെ കൂടുതല്‍ ജാഗ്രതയോടെ മാസ്ക്, സാനിറ്റൈസര്‍, സാമൂഹിക അകലം അടക്കമുള്ള കൊവിഡ് പ്രതിരോധ മാര്‍ഗങ്ങള്‍ നാം ശക്തമാക്കേണ്ടിയിരിക്കുന്നു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 41,965 പേര്‍ക്കാണ് ഇന്ത്യയില്‍ പുതിയതായി കൊവിഡ് രോഗം സ്ഥിരീകരിച്ചത്. നിലവില്‍ രാജ്യത്തിന്റെ വിവിധ ഇടങ്ങളിലായി 3.78 ലക്ഷം പേരാണ് കൊവിഡ് രോഗത്തിന് ചികിത്സയില്‍ കഴിയുന്നത്. ആകെ രോഗബാധിതരുടെ എണ്ണത്തിന്റെ 1.15 ശതമാനമാണ് നിലവില്‍ സജീവ രോഗികളുടെ നിരക്ക്.
കഴിഞ്ഞ ഒരു ദിവസത്തിനിടെ 33,964 രോഗികള്‍ കൊവിഡില്‍ നിന്നും മുക്തരായി. 97.51 ശതമാനമാണ് രാജ്യത്തെ കൊവിഡ് മുക്തി നിരക്ക്. രാജ്യത്താകെ ഇതുവരെ 3.19 കോടി രോഗികള്‍ കൊവിഡ് മുക്തരായിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 460 കൊവിഡ് മരണങ്ങളും ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തു.
Story highlights: 41,965 Fresh COVID-19 Cases In 24 Hours