ജാസി ഗിഫ്റ്റിന്റെ ശബ്ദത്തിൽ ‘ചാർലി’യിലെ ഗാനം; ചിരി നിറച്ച് വിഡിയോ
ഒറ്റപ്പെട്ട് കഴിയുന്ന നായകന്റെ ജീവിതത്തിലേക്ക് ഒരു നായ കടന്നുവരുന്നു..ആദ്യമൊക്കെ നായയുടെ സാന്നിധ്യം ബുദ്ധിമുട്ട് ഉളവാക്കിയെങ്കിലും പിന്നീട് ഇരുവർക്കുമിടയിൽ വലിയൊരു ആത്മബന്ധം സൃഷ്ടിക്കപ്പെടുന്നു…ഈ പ്രമേയത്തിൽ ഒരുങ്ങുന്ന ചിത്രമാണ് കിരൺരാജ് സംവിധാനം ചെയ്യുന്ന 777 ചാർലി. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി ഒരുങ്ങുന്ന ചിത്രത്തിലെ ഒരു ഗാനമാണ് ഇപ്പോൾ സിനിമ പ്രേമികൾക്കിടയിൽ ശ്രദ്ധിക്കപ്പെടുന്നത്. മലയാളം ഗാനം ആലപിച്ചിരിക്കുന്നത് ജാസി ഗിഫ്റ്റാണ്.
ചിത്രത്തിൽ നായകനായി എത്തുന്നത് കന്നഡ താരമായ രക്ഷിത് ഷെട്ടിയാണ്. സംഗീത ശൃംഗേരിയാണ് നായിക. ബോബി സിംഹയും സിനിമയിൽ ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നു. ചിത്രത്തിന്റെ മലയാളം പതിപ്പിന്റെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷൻസാണ്. ചിത്രത്തിലെ ഒരു ഗാനം ആലപിച്ചിരിക്കുന്നത് വിനീത് ശ്രീനിവാസനാണ്. മലയാളിയായ നോബിൻ പോളാണ് സംഗീതം പകർന്നിരിക്കുന്നത്. പരംവ സ്റ്റുഡിയോയുടെ ബാനറിൽ ജി.എസ്. ഗുപ്തയാണ് 777 ചാർലി നിർമ്മിക്കുന്നത്.
Read also:മലാളികള്ക്കെന്നും പ്രിയപ്പെട്ട ഗാനം ഗംഭീരമായി ആലപിച്ച് ബെവന്: ആരും കൈയടിക്കുന്ന പാട്ട് പ്രകടനം
അരവിന്ദ് എസ് കശ്യപാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. പ്രതീക് ഷെട്ടി എഡിറ്റിംഗ്. സംവിധായകനായ കിരൺരാജ് കെ, രാജ് ബി ഷെട്ടി, അഭിജിത്ത് മഹേഷ് എന്നിവരാണ് സംഭാഷണം രചിച്ചിരിക്കുന്നത്.
Story highlights: 777 Charlie Torture song