മലാളികള്‍ക്കെന്നും പ്രിയപ്പെട്ട ഗാനം ഗംഭീരമായി ആലപിച്ച് ബെവന്‍: ആരും കൈയടിക്കുന്ന പാട്ട് പ്രകടനം

September 9, 2021
Bevan Flowers Top Singer Am

ദേവീ… ആത്മരാഗമേകാം കന്യാവനിയില്‍ സുഖദം കളഗാനം
പകരാനണയൂ ഗന്ധര്‍വ വീണയാകൂ നീ ദേവീ.. മലയാളികള്‍ എക്കാലത്തും ഹൃദയത്തിലേറ്റുന്ന ഗാനങ്ങളിലൊന്നാണ് ഇത്. കാലത്തിന്റെ കുത്തൊഴുക്കില്‍ പെട്ട് ഒഴുകിയകലാത്ത നിത്യ സൗന്ദര്യമുണ്ട് ഈ ഗാനത്തിന്. അതുകൊണ്ടുതന്നെയാണ് കേള്‍ക്കും തോറും ഈ ഗാനത്തോടുള്ള ഇഷ്ടം കൂടുന്നതും.

ഒരിക്കല്‍ക്കൂടി ഈ ഗാനത്തിന്റെ സൗകുമാര്യം ആസ്വദിക്കാന്‍ പ്രേക്ഷകര്‍ക്ക് അവസരം ലഭിച്ചിരിയിക്കുകയാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗറിലൂടെ. ബെവന്‍ ഈ ഗാനം ടോപ് സിംഗറില്‍ ആലപിച്ചപ്പോള്‍ വിധികര്‍ത്താക്കള്‍ക്കടക്കം അതൊരു മാസ്മരിക സംഗീതാനുഭവമായി. ഞാന്‍ ഗന്ധര്‍വന്‍ എന്ന ചിത്രത്തിലേതാണ് ഈ ഗാനം. കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടേതാണ് ഗാനത്തിലെ വരികള്‍. ജോണ്‍സണ്‍ മാസ്റ്റര്‍ സംഗീതം പകര്‍ന്നിരിക്കുന്നു. കെ ജെ യേശുദാസ് ആണ് സിനിമയില്‍ ഈ ഗാനം ആലപിച്ചിരിക്കുന്നത്.

Read more: ഉറക്കമാണ് ഇവരുടെ മെയിന്‍: ഫ്‌ളവേഴ്‌സ് സ്റ്റാര്‍ മാജിക്കിലെ രസകരമായ ചില അണിയറക്കാഴ്ചകള്‍

ലോകമലയാളികള്‍ക്ക് പാട്ട് വിസ്മയങ്ങള്‍ സമ്മാനിയ്ക്കുന്ന പരിപാടിയാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗര്‍. ആദ്യ സീസണിന് പിന്നാലെ എത്തിയ ഫ്‌ളവേഴ്‌സ് ടോപ് സിംഗര്‍ 2-ഉം ആസ്വാദകരുടെ ഹൃദയതാളങ്ങള്‍ കീഴടക്കി. അതിഗംഭീരമായ ആലാപന മികവുകൊണ്ടും നിഷ്‌കളങ്കത നിറഞ്ഞ സംസാരംകൊണ്ടും മനോഹരമായ ആസ്വാദനം സമ്മാനിയ്ക്കുകയാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗറിലെ കുരുന്ന് ഗയക പ്രതിഭകള്‍.

Story highlights: Bevan Flowers Top Singer Amazing Performance