ഉപേക്ഷിക്കപ്പെട്ട പാത്രം വിറ്റ് പോയത് മൂന്ന് കോടി രൂപയ്ക്ക്, കാരണമിതാണ്

September 9, 2021

ആരാലും ശ്രദ്ധിക്കപ്പെടാതെ വീടിന്റെ ഒരു കോർണറിൽ കൂട്ടിയിട്ട പഴയ പാത്രങ്ങൾ. പൊടിപിടിച്ചിരിക്കുന്ന ഇത്തരം പാത്രങ്ങൾ പല വീടുകളിലും കാണാറുണ്ട്. എന്നാൽ ഇങ്ങനെ കൂട്ടിയിട്ടിരിക്കുന്ന പാത്രങ്ങൾക്ക് ചിലപ്പോൾ കോടികൾ വരെ വില വന്നേക്കാം. അത്തരത്തിൽ കോടികൾ വിലമതിക്കുന്ന ഒരു പാത്രത്തെക്കുറിച്ചുള്ള വാർത്തകളാണ് ഇപ്പോൾ സോഷ്യൽ ഇടങ്ങളിൽ ശ്രദ്ധനേടുന്നത്. ലിങ്കൺഷയറിലെ ഒരു ദമ്പതികളുടെ ഉടമസ്ഥതയിലുള്ള പാത്രത്തിനാണ് കോടിക്കണക്കിന് രൂപ വിലവരുന്നത്.

900 വർഷം പഴക്കമുള്ള ഒരു പാത്രമാണ് ഈ ദമ്പതികളുടെ കൈയിലുള്ളത്. ഏകദേശം 50,000 രൂപയാണ് ഈ പത്രത്തിന് പ്രതീക്ഷിച്ചത്. പാത്രം ലേലത്തിന് വെച്ചപ്പോഴാണ് ഇത് എത്രമാത്രം വിലമതിക്കുന്ന ഒന്നാണെന്ന് അറിഞ്ഞത്. ഏകദേശം മൂന്ന് കോടിയിൽ അധികമാണ് ഈ പാത്രത്തിന് വില ലഭിച്ചിരിക്കുന്നത്. അപൂർവ്വമായ ചൈനീസ് പുരാവസ്‌തു എന്ന നിലയിലാണ് ഈ പാത്രത്തിന് ഇത്രയും രൂപ വിലലഭിച്ചത്.

Read also:രണ്ട് തുരങ്കങ്ങള്‍ക്കുള്ളിലൂടെ വിമാനം പറത്തി റെക്കോര്‍ഡിട്ടു; അതിശയിപ്പിക്കും ഈ സാഹസിക വിഡിയോ

ഒരു ബൗളിന്റെ ആകൃതിയിലാണ് ഈ പാത്രമുള്ളത്. അതേസമയം ചൈനയിലെ സോങ് രാജവംശകാലത്താണ് ഈ ബൗൾ ഉപയോഗിച്ചിരുന്നതായി കരുതുന്നത്. ഇത്തരത്തിൽ പഴക്കം ചെന്ന പാത്രങ്ങൾ ആളുകളുടെ കൈയിൽ ഇനിയും ഉണ്ടാകും എന്നാണ് കരുതപ്പെടുന്നത്.

Read also:ഉപേക്ഷിക്കപ്പെട്ട വാക്‌സിന്‍ കുപ്പികള്‍ക്കൊണ്ട് ഒരുക്കിയ അലങ്കാര വിളക്ക്: വൈറലായി ചിത്രങ്ങള്‍

Story highlights: 900 year old bowl just sold for 3 crores