ഉപേക്ഷിക്കപ്പെട്ട വാക്‌സിന്‍ കുപ്പികള്‍ക്കൊണ്ട് ഒരുക്കിയ അലങ്കാര വിളക്ക്: വൈറലായി ചിത്രങ്ങള്‍

September 8, 2021
Gorgeous piece of art using empty COVID vaccine vials

അതിശയിപ്പിയ്ക്കുന്ന കലാസൃഷ്ടികള്‍ ഏറെയുണ്ട് ലോകത്ത്. പലരും തങ്ങളുടെ ക്രിയാത്മകതകൊണ്ട് വ്യത്യസ്തമായ കലാസൃഷ്ടികള്‍ മെനഞ്ഞെടുക്കുന്നു. ഒരുപക്ഷെ കൊവിഡ് എന്ന മഹാമാരിയുടെ കാലത്ത് ലോക്ക്ഡൗണ്‍ മൂലം വീട്ടിലിരുന്നപ്പോഴും പലരും വേറിട്ട കലാസൃഷ്ടികള്‍ക്കൊണ്ട് ശ്രദ്ധ നേടി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ ആകര്‍ഷിക്കുന്നതും വ്യത്യസ്തമായ ഒരു കലാസൃഷ്ടിയാണ്.

ഒരു അലങ്കാര വിളക്കാണ് ഇത്. എന്നാല്‍ ഇത് നിര്‍മിച്ചതാകട്ടെ ഉപയോഗ ശൂന്യമായ വാക്‌സിന്‍ കുപ്പികള്‍ക്കൊണ്ട്. ആദ്യ കാഴ്ചയില്‍ അഡംബരമായ ഒരു അലങ്കാരവിളക്കാണ് ഇത് എന്നേ തോന്നുകയുള്ളൂ. എന്തായാലും അലങ്കാര വിളക്കിന്റെ ചിത്രങ്ങള്‍ സൈബര്‍ ഇടങ്ങളില്‍ വൈറലാണ്. നൂറ് കണക്കിന് വാക്‌സിന്‍ കുപ്പികള്‍ ഉപയോഗിച്ചിട്ടുണ്ട് ഈ അലങ്കാര വിളക്കിന്റെ നിര്‍മാണത്തിനായി.

Read more: പ്രായം ആറ് വയസ്സ്; രണ്ടാം ലോകമഹായുദ്ധത്തില്‍ പോരാടിയ കുട്ടി സൈനികന്‍

ലോറാ വെയ്‌സ് എന്ന ആരോഗ്യപ്രവര്‍ത്തകയാണ് ഈ കലാസൃഷ്ടിയ്ക്ക് പിന്നില്‍. ഉപയോഗിച്ച ശേഷം കാലിയായ വാകിസിന്‍ ബോട്ടിലുകള്‍ പുനഃരുപയോഗിച്ചാണ് ഈ അലങ്കാരവിളക്ക് നഴ്‌സായ ലോറാ വെയ്‌സ് തയാറാക്കിയത്. കൊളറാഡോയിലെ ബൗള്‍ഡര്‍ കൗണ്ടി പബ്ലിക് ഹെല്‍ത്തില്‍ നഴ്‌സായി സേവനമനുഷ്ഠിയ്ക്കുകയാണ് ലോറാ വെയ്‌സ്. അഭിനന്ദന വെളിച്ചം എന്നാണ് ഈ സൃഷ്ടിയ്ക്ക് അവര്‍ നല്‍കിയിരിയ്ക്കുന്ന പേര്.

Story highlights: Gorgeous piece of art using empty COVID vaccine vials