ഈ കുട്ടിയുടെ വളര്‍ച്ചയില്‍ കരുത്ത് പകര്‍ന്ന അധ്യാപകര്‍ക്ക് നന്ദി: വൈറലായി പ്രിയതാരത്തിന്റെ കുട്ടിക്കാല ചിത്രം

September 5, 2021

ചലച്ചിത്രലോകത്ത് അഭിനയ വിസ്മയങ്ങള്‍ ഒരുക്കുന്ന ചലച്ചിത്ര താരങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്ന വിഡിയോകളും ചിത്രങ്ങളുമൊക്കെ പലപ്പോഴും ശ്രദ്ധ ആകര്‍ഷിക്കാറുണ്ട്. മലയാളികളുടെ പ്രിയതാരമായ നിവിന്‍ പോളിയും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ശ്രദ്ധ ആകര്‍ഷിക്കുകയാണ് താരം പങ്കുവെച്ച ഒരു ചിത്രം. നിവിന്‍ പോളിയുടെ കുട്ടിക്കാല ചിത്രമാണ് ഇത്.

അധ്യാപക ദിനത്തോട് അനുബന്ധിച്ചാണ് താരം സ്‌കൂള്‍ യൂണിഫോമിലുള്ള കുട്ടിക്കാല ചിത്രം പങ്കുവെച്ചിരിക്കുന്നത്. ‘ഈ കുട്ടിയുടെ വളര്‍ച്ചയില്‍ കരുത്ത് പകര്‍ന്ന എല്ലാ അധ്യാപകര്‍ക്കും നന്ദിയും കടപ്പാടും; അധ്യാപക ദിനാശംസകള്‍ എന്നാണ് നിവിന്‍ പോളി ഫോട്ടോയ്ക്ക് ഒപ്പം സമൂഹമാധ്യമങ്ങളില്‍ കുറിച്ചത്.

Read more: ദേവസംഗീതം നീയല്ലേ… വിധികര്‍ത്താക്കള്‍ എഴുന്നേറ്റ് നിന്ന് കൈയടിച്ച പാട്ട് പ്രകടനം

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത മലര്‍വാടി ആര്‍ട്‌സ് ക്ലബ് എന്ന ചിത്രത്തിലൂടെ ആയിരുന്നു ചലച്ചിത്ര രംഗത്തേക്കുള്ള നിവിന്‍ പോളിയുടെ അരങ്ങേറ്റം. പിന്നീട് നിരവധി കഥാപാത്രങ്ങളിലൂടെ താരം പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായി. അവതരിപ്പിയ്ക്കുന്ന ഓരോ കഥാപാത്രങ്ങളേയും നിവിന്‍ പോളി അഭിനയ മികവുകൊണ്ട് പരിപൂര്‍ണതയിലെത്തിക്കുന്നു.

Story highlights: Actor Nivin Pauly shares teachers day special childhood photo