സിനിമ- സീരിയൽ താരം രമേശ് വലിയശാല അന്തരിച്ചു

September 11, 2021

സിനിമാ സീരിയൽ രംഗത്ത് സജീവ സാന്നിധ്യമായിരുന്ന നടൻ രമേശ് വലിയശാല അന്തരിച്ചു. കഴിഞ്ഞ 22 വർഷമായി അഭിനയരംഗത്ത് സജീവമായിരുന്ന രമേശ് ഇന്ന് പുലർച്ചെയാണ് അന്തരിച്ചത്. തിരുവനന്തപുരത്തെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.

നാടക രംഗത്ത് നിന്നും അഭിനയത്തിലേക്ക് എത്തിയ നടനാണ് രമേശ് വലിയശാല. സീരിയലിലാണ് തുടക്കമെങ്കിലും സിനിമകളിലും ശ്രദ്ധേയ വേഷങ്ങൾ അവതരിപ്പിക്കാൻ രമേശിന് സാധിച്ചു. തിരുവനന്തപുരം ആർട്സ് കോളേജിൽ പഠനം പൂർത്തിയാക്കിയ ശേഷമാണ് രമേശ് അഭിനയരംഗത്ത് സജീവമായത്.

പ്രൊഡക്ഷൻ കൺട്രോളറായ ബാദുഷയാണ് നടന്റെ മരണവാർത്ത സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.

Story highlights- actor ramesh valiyashala passed away