‘അതാണ് സിനിമ.. ചില സമയം നമ്മള് സ്വപ്നം കാണുന്നതിന്റെ ഇരട്ടി തരും’- അനീഷ് ജി മേനോൻ
ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നടനാണ് അനീഷ് ജി മേനോൻ. മീന അവതരിപ്പിച്ച റാണി എന്ന കഥാപാത്രത്തിന്റെ സഹോദര വേഷത്തിൽ ആയിരുന്നു അനീഷ് എത്തിയത്. ഇപ്പോഴിതാ, അണിയറയിൽ ഒരുങ്ങുന്ന രണ്ടു ചിത്രങ്ങളുടെ വിശേഷമാണ് അനീഷ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്. പത്താം വളവ്, നൈറ്റ് ഡ്രൈവ് എന്നീ ചിത്രങ്ങളെ കുറിച്ചാണ് അനീഷ് ജി മേനോൻ കുറിക്കുന്നത്. നടനായ അഭിലാഷ് പിള്ളയെ കുറിച്ചാണ് അനീഷിൻറെ വാക്കുകൾ.
അനീഷിന്റെ വാക്കുകൾ;
ഈ ഫോട്ടോക്ക് പിന്നിലൊരു സ്വപ്നമുണ്ട്… അത്ഭുതവും..പുതിയ തിരക്കഥാകൃത്തുകൾക്കും സിനിമ സ്വപ്നം കാണുന്നവർക്കും പ്രചോദനം നൽകാനുതകുന്ന പോസ്റ്റിവ് എനർജിയുമുണ്ട്.. പുലിമുരുകനും ജോസഫും കണ്ടു കൈയടിച്ചു തിയേറ്ററിൽ നിന്ന് ഇറങ്ങുമ്പോഴോ ഈ രണ്ട് സംവിധായകർക്ക് നടുവിൽ ഇങ്ങിനെ ഫോട്ടോക്ക് പോസ് ചെയ്യുമ്പോഴോ അഭിലാഷ് പിള്ള എന്ന “നടന്റെ” ചിന്തയിൽ പോലും തോന്നിയിട്ടില്ലാത്ത കാര്യമാണ് പിന്നീട് സംഭവിച്ചത്..
അഭിലാഷ് എഴുതിയ മലയാളത്തിലെ ആദ്യ രണ്ട് തിരക്കഥകളും ഒരേ സമയം സിനിമയാകുന്നു. ഏറെ ഇഷ്ടപെടുന്ന സംവിധായകരുടെ ക്യാപ്റ്റൻസിയിൽ രണ്ട് സിനിമയുടെയും ഷൂട്ടിംഗ് ഒരുമിച്ച് നടക്കുന്നു.
അതിൽ അഭിനയിക്കാനും കഴിയുന്നു. അതാണ് സിനിമ.. ചില സമയം നമ്മള് സ്വപ്നം കാണുന്നതിന്റെ
ഇരട്ടി തരും. രണ്ട് കഥകളും കേട്ടതിന്റെ എക്സ്പീരിയൻസിൽ പറയുകയാണ്; ഡയറക്ടർ എം പദ്മകുമാറിന്റെ പത്താം വളവ്, ഡയറക്ടർ വൈശാഖിന്റെ നൈറ്റ് ഡ്രൈവ്..
read More: മുംബൈ ബീച്ച് വൃത്തിയാക്കി ജാക്വിലിൻ; കൈയടിയോടെ ആരാധകർ
രണ്ട് തിരക്കഥകളും നല്ല ഇമോഷൻസ് ഉള്ള, ത്രില്ലടിപ്പിക്കുന്ന, മനോഹരമായി ഒഴുകുന്ന രണ്ട് വ്യത്യസ്ത അനുഭവങ്ങളാണ്…പ്രിയ സുഹൃത്തിനും, സിനിമകൾക്കും ആശംസകൾ നേരുന്നു.
Story Highlights- aneesh g menon about abhilash pillai