മമ്മൂക്കയുടെ ഹിറ്റ് ചുവടുകളുമായി അനുശ്രീയും സംഘവും- വിഡിയോ

സിനിമകളിലും സമൂഹമാധ്യമങ്ങളിലും ഒരുപോലെ സജീവമാണ് നടി അനുശ്രീ. ലോക്ക്ഡൗൺ സമയത്താണ് അനുശ്രീ സമൂഹമാധ്യമങ്ങളിൽ കൂടുതൽ സജീവമായത്. നിരവധി വിശേഷങ്ങൾ അനുശ്രീ ആരാധകരുമായി പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ, കുടുംബാംഗങ്ങൾക്കൊപ്പമുള്ള രസകരമായ ഒരു നൃത്ത വിഡിയോ പങ്കുവെച്ചിരിക്കുകയാണ് നടി.
മാർഗഴിയെ മല്ലികയെ..എന്ന ഗാനത്തിനാണ് അനുശ്രീ ചുവടുവയ്ക്കുന്നത്. ഗാനരംഗത്ത് മമ്മൂട്ടി ചെയ്ത ചുവടുകളാണ് അനുശ്രീയും സംഘവും അനുകരിക്കുന്നത്. ബന്ധുവിന്റെ ഹൽദി ചടങ്ങിലെ വിഡിയോയാണ് അനുശ്രീ പങ്കുവെച്ചിരിക്കുന്നത്.
അതേസമയം മിനിസ്ക്രീനിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ അനുശ്രീ ഡയമണ്ട് നെക്ലേസ് എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ചത്. ഫഹദ് ഫാസിലിനെ നായകനാക്കി ലാല്‍ ജോസ് സംവിധാനം നിര്‍വഹിച്ച ചിത്രമാണ് ഡയമണ്ട് നെക്ലേസ്. ചിത്രത്തില്‍ അനുശ്രീ അവതരിപ്പിച്ച കലാമണ്ഡലം രാജശ്രീ എന്ന കഥാപാത്രം മികച്ച സ്വീകാര്യത നേടി. റെഡ് വൈന്‍, പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും, നാക്കു പെന്റ നാക്കു താക്ക, ചന്ദ്രേട്ടന് എവിടെയാ, ഒപ്പം, ഇതിഹാസ, മഹേഷിന്റെ പ്രതികാരം, മൈ സാന്റ, പ്രതി പൂവന്‍കോഴി തുടങ്ങി നിരവധി ചിത്രങ്ങളില്‍ താരം ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.
Story highlights- anusree dance video