ഇങ്ങനെ ചിരിപ്പിക്കാന്‍ ഒരു റേഞ്ച് വേണം; ബിനു അടിമാലിയുടെ രസികന്‍ അടവുകള്‍: ചിരിവിഡിയോ

എന്തിലും ഏതിലും നര്‍മം ചേര്‍ത്ത് പറയുക എന്നത് നിസ്സാരമായ കാര്യമല്ല. പ്രേക്ഷകരെ ചിരിപ്പിക്കാന്‍ സാധിക്കുന്നത് തന്നെയാണ് ചല കലാകാരന്മാരുടെ വിജയവും. ചിരി വിരുന്നുമായി പ്രേക്ഷകരിലേക്കെത്തിയ പ്രിയതാരമാണ് ബിനു അടിമാലി. ഫ്ളവേഴ്സ് സ്റ്റാര്‍ മാജിക്കിലും ബിനു അടിമാലി സമ്മാനിയ്ക്കുന്ന സുന്ദര മുഹൂര്‍ത്തങ്ങള്‍ ഏറെയാണ്. രസകരമായ മാനറിസങ്ങളും സംസാര ശൈലിയുമെല്ലാം ബിനുവിന്റെ പ്രധാന ആകര്‍ഷണങ്ങളാണ്.
താരക്കൂട്ടങ്ങളുടെ കുസൃതിയും ഗെയിമും എല്ലാം നിറച്ച് ലോകമലയാളികള്‍ക്ക് മുന്നിലേയ്ക്കെത്തുന്ന പരിപാടിയാണ് ഫ്ളവേളഴ്സ് ടിവിയിലെ സ്റ്റാര്‍ മാജിക്ക്. പരിപാടിയില്‍ ശ്രദ്ധ നേടാറുണ്ട് ബിനു അടിമാലിയുടെ രസകരമായ കൗണ്ടറുകള്‍. രസകരമായ ഈ കൗണ്ടറുകള്‍ തന്നെയാണ് സ്റ്റേജ് പെര്‍ഫോമെന്‍സുകളില്‍ ബിനു അടിമാലി എന്ന കലാകാരനെ വേറിട്ടുനിര്‍ത്തുന്നത്. ഉത്തരംമുട്ടിയ്ക്കുന്ന, ചിരി നിറയ്ക്കുന്ന ബിനുവിന്റെ രസകരമായ കൗണ്ടറുകള്‍ സ്റ്റാര്‍ മാജിക് വേദിയിലും കൈയടി നേടുന്നു. ബിനു അടിമാലിയുടെ രസകരമായ ഒരു പെര്‍ഫോമെന്‍സ് വിഡിയോ സൈബര്‍ ഇടങ്ങളില്‍ പോലും ഹിറ്റായി മാറിയിരിക്കുകയാണ്.
Read more: ‘എന്തേ ഇന്നും വന്നീല്ലാ..’- സലീം കുമാറിനായി ഷാഫി പാടി; കൈയടിയോടെ പാട്ടുവേദി
മിമിക്രി വേദികളിലൂടെ പ്രേക്ഷക ശ്രദ്ധ നേടി തുടങ്ങിയ താരമാണ് ബിനു അടിമാലി. പതിനഞ്ച് വര്‍ഷത്തിലേറെയായി താരം കലാരംഗത്ത് സജീവമായിത്തുടങ്ങിയിട്ട്. മിനിസ്ക്രീനില്‍ സ്ഥിരം സാന്നിധ്യമായി മാറിയ ബിനു സിനിമയിലും ജീവന് പകര്‍ന്ന കഥാപാത്രങ്ങള്‍ ഏറെയാണ്. തല്‍സമയം ഒരു പെണ്‍കുട്ടി എന്ന ചിത്രത്തിലൂടെയായിരുന്നു ബിനു അടിമാലിയുടെ സിനിമാ രംഗത്തേയ്ക്കുള്ള അരങ്ങേറ്റം. തുടര്‍ന്ന് ഇതിഹാസ, പാവാട, പത്തേമാരി, കിങ് ലയര്‍, ജോര്‍ജേട്ടന്‍സ് പൂരം തുടങ്ങിയ ചിത്രങ്ങളിലെല്ലാം ബിനു അടിമാലി അവതരിപ്പിച്ച കഥാപാത്രങ്ങള്‍ മികച്ച പ്രേക്ഷക സ്വീകാര്യത നേടി.
Story highlights: Binu Adimali Funny Performance on Flowers Star Magic