‘എന്തേ ഇന്നും വന്നീല്ലാ..’- സലീം കുമാറിനായി ഷാഫി പാടി; കൈയടിയോടെ പാട്ടുവേദി

September 17, 2021

മനസിലെന്നും പ്രണയത്തിന്റെ കുളിർമഴ പൊഴിയ്ക്കുന്ന ഗാനങ്ങളുമായി ആസ്വാദക ഹൃദയങ്ങളിൽ ചേക്കേറിയ ഗായകനാണ് കൊല്ലം ഷാഫി. മാപ്പിളപ്പാട്ടിനെ ഹൃദയത്തോട് ചേർത്ത ഷാഫി ഇപ്പോൾ സ്റ്റാർ മാഗിക്ക് വേദിയിലെ പ്രിയ താരമാണ്. കൗണ്ടർ മേളത്തിനിടെ ഷാഫിയുടെ പാട്ടുകൂടി ചേരുമ്പോൾ ആഘോഷമാണ് ചിരിവേദിയിൽ.

ഇപ്പോഴിതാ, നടൻ സലിം കുമാറിന്റെ ആഗ്രഹപ്രകാരം ഒരു ഗാനം ആലപിച്ചിരിക്കുകയാണ് കൊല്ലം ഷാഫി. ഷാഫിയുടെ ഒരു പാട്ട് കേൾക്കണം എന്ന സലിം കുമാറിന്റെ ആഗ്രഹത്തിന് അദ്ദേഹം അഭിനയിച്ച ഗ്രാമഫോൺ എന്ന സിനിമയിലെ ഗാനമാണ് അദ്ദേഹം പാടിയത്. ‘എന്തേ ഇന്നും വന്നീല്ലാ..’ എന്ന ഗാനമാണ് ഷാഫി ആലപിച്ചത്. പാട്ടുവേദി കൈയടികളോടെ അദ്ദേഹത്തിന്റെ ഗാനം ഏറ്റെടുത്തു.

Read More: അനു സിതാരയുടെ സഹോദരിയും അഭിനയ ലോകത്തേക്ക്; ശ്രദ്ധനേടി ‘ക്ഷണം’ ഫസ്റ്റ്ലുക്ക് പോസ്റ്റർ

അതേസമയം, ഗായകനും നടാനുമൊക്കെയായി ശ്രദ്ധിക്കപ്പെട്ടിരുന്ന കൊല്ലം ഷാഫി നീണ്ട ഇടവേളയ്ക്ക് ശേഷം സ്റ്റേജ് ഷോകളിൽ സജീവമാകുകയാണ്. ഇപ്പോൾ സ്റ്റേജ് ഷോയുമായി ബന്ധപ്പെട്ട് വിദേശത്താണ് അദ്ദേഹം. സൂഫിയും സുജാതയും, മരക്കാർ, അറബിക്കടലിന്റെ സിംഹം തുടങ്ങിയ സിനിമകളിൽ സൂഫി വാരികൾ എഴുതിയിരിക്കുന്നത് കൊല്ലം ഷാഫിയാണ്.

Story highlights- kollam shafi singing in star magic