പ്രായമൊക്കെ വെറും നമ്പറല്ലേ; യാത്രകളെ പ്രണയിക്കുന്ന 70-കാരി
ചിലരെ കണ്ടാല് നാം പറയാറുണ്ട് ‘പ്രായമൊക്കെ വെറും നമ്പറല്ലേ’ എന്ന്. ശരിയാണ് ചിലര്ക്ക് പ്രായം വെറും നമ്പര് മാത്രമാണ്. കാരണം പ്രായത്തെ വെല്ലുന്ന പ്രകടനങ്ങള്ക്കൊണ്ട് അവര് ലോകത്തെ തന്നെ അത്ഭുതപ്പെടുത്തിക്കൊണ്ടിരിക്കുന്നു. ഡോ. സുധ മഹാലിംഗം എന്ന പെണ്കരുത്ത് ആത്മവിശ്വാസം കൊണ്ട് പ്രായത്തെ തോല്പിക്കുകയാണ്. യാത്രകളെ പ്രണയിക്കുന്ന സുധ ദേശങ്ങളുടേയും ഭാഷയുടേയും അതിരുകള് കടന്ന് പുതിയ ഇടങ്ങള് പരിചയപ്പെട്ടുകൊണ്ടേയിരിക്കുന്നു.
എഴുപത് വയസ്സാണ് സുധയുടെ പ്രായം. പക്ഷെ ഈ പ്രായത്തിലും സഞ്ചാരത്തിന് കുറവില്ല. യാത്രകള് എക്കാലത്തും സുധയുടെ പ്രിയപ്പെട്ട സ്വപ്നംകൂടിയാണ്. അതുകൊണ്ടുതന്നെയാണ് അവര് തനിച്ച് യാത്ര ചെയ്യുന്നതും. ഇരുപത്തിയഞ്ച് വര്ഷത്തോളമായി ഇത്തരത്തില് തനിച്ച് സുധ യാത്ര നടത്താന് തുടങ്ങിയിട്ട്. വേറിട്ട സംസ്കാരങ്ങളും രീതികളും സൗഹൃദങ്ങളുമൊക്കെ പരിചയപ്പെടുകയാണ് ഓരോ യാത്രകളിലും ഇവര്.
Read more: ഉപേക്ഷിക്കപ്പെട്ട വാക്സിന് കുപ്പികള്ക്കൊണ്ട് ഒരുക്കിയ അലങ്കാര വിളക്ക്: വൈറലായി ചിത്രങ്ങള്
ചെന്നൈ സ്വദേശിനിയാണ് ഡോ. സുധ മഹാലിംഗം. ഇതിനോടകംതന്നെ 66 രാജ്യങ്ങള് ഇവര് സഞ്ചരിച്ചിട്ടുണ്ട്. അതും ആറ് വന്കരകളിലായി. യാത്രയ്ക്കൊപ്പം തന്നെ വ്ളോഗിങ്ങിലും എഴുത്തിലും എല്ലാം സുധ ശ്രദ്ധ നേടിയിരിയ്ക്കുന്നു. ഓരോ സ്ഥലവും പരിചപ്പെടുമ്പോള് കൂടുതല് ഉള്കരുത്ത് ലഭിയ്ക്കുന്നു എന്നും ഇതാണ് പുതിയ പുതിയ യാത്രകള്ക്ക് പ്രചോദനമേകുന്നതെന്നുമാണ് സുധയുടെ വിശദീകരണം.
Story highlights: Dr. Sudha Mahalingam, 70-year-old solo traveler