ആശുപത്രിയില്‍ ആരോഗ്യപ്രവര്‍ത്തകന്റെ ബാലെ നൃത്തം: കൈയടിച്ച് സോഷ്യല്‍ മീഡിയ

September 3, 2021
 Health worker’s graceful ballet performance at hospital

അതിജീവനത്തിന്റെ പ്രതീക്ഷയും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തും പകരുന്ന നിരവധി ദൃശ്യങ്ങള്‍ ഈ മഹാമാരിക്കാലത്ത് നമുക്ക് മുന്‍പില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അതും ലോകത്തിന്റെ പലയിടങ്ങളില്‍ നിന്നുമുള്ള കാഴ്ചകള്‍. വളരെ വേഗത്തിലാണ് സൈബര്‍ ഇടങ്ങളില്‍ ഇത്തരം കാഴ്ചകള്‍ വൈറലാകുന്നതും. ശ്രദ്ധ നേടുകയാണ് ഒരു ആരോഗ്യ പ്രവര്‍ത്തകന്റെ നൃത്തം.

ആശുപത്രിയില്‍ ആരും പ്രതീക്ഷിക്കാത്ത സമയത്താണ് ആരോഗ്യ പ്രവര്‍ത്തകന്‍ ചുവടുകള്‍ വെച്ചത്. അതും മനോഹരമായൊരു ബാലെ നൃത്തം. യുഎസിലെ ആശുപത്രിയില്‍ നിന്നും പകര്‍ത്തിയതാണ് ഈ വിഡിയോ. രാജ്യത്തിന്റെ അതിരുകള്‍ കടന്നും ആരോഗ്യ പ്രവര്‍ത്തകന്‍ കൈയടി നേടുന്നു.

Read more: കുടുക്ക് പാട്ടിന് ചുവടുവെച്ച് അജു വര്‍ഗീസ്; ‘ഇഷ്ടപ്പെട്ടില്ലെങ്കില്‍ പേടിപ്പിച്ചാല്‍ മതി’യെന്ന് താരം

തേവ മാര്‍ട്ടിന്‍സണ്‍ എന്നാണ് ഈ ആരോഗ്യ പ്രവര്‍ത്തകന്റെ പേര്. ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള വിഡിയോയില്‍ അദ്ദേഹം അതിഗംഭീരമായി ബാലെ നൃത്തം ചെയ്യുന്നത് കാണാം. പശ്ചാത്തലത്തില്‍ ഒരാള്‍ പിയാനോ വായിക്കുന്നതും വിഡിയോയില്‍ ദൃശ്യമാകുന്നുണ്ട്. ആശുപ്രതിയിലായതുകൊണ്ടുതന്നെ നീലനിറത്തിലുള്ള സ്‌ക്രബും മാസ്‌കും ധരിച്ചുകൊണ്ടാണ് അദ്ദേഹത്തിന്റെ നൃത്തം.

സമ്മദര്‍ദ്ദങ്ങളേറെയുള്ള സാഹചര്യങ്ങളിലും സ്വയം മറന്നുകൊണ്ടുള്ള ഇത്തരം നൃത്തപ്രകടനങ്ങള്‍ ആശ്വാസവും പ്രതീക്ഷയും പകരുന്നതാണെന്നാണ് വിഡിയോയ്ക്ക് പലരും നല്‍കുന്ന കമന്റ്. എന്തായാലും ഈ ബാലെ പ്രകടനത്തിന് കൈയടിക്കാതിരിക്കാന്‍ ആവില്ല. പതിനഞ്ചാം നൂറ്റാണ്ടില്‍ രൂപംകൊണ്ട ഒരു നൃത്തരൂപമാണ് ബാലെ.

Story highlights:  Health worker’s graceful ballet performance at hospital