കുടുക്ക് പാട്ടിന് ചുവടുവെച്ച് അജു വര്‍ഗീസ്; ‘ഇഷ്ടപ്പെട്ടില്ലെങ്കില്‍ പേടിപ്പിച്ചാല്‍ മതി’യെന്ന് താരം

September 2, 2021
Aju Varghese dance performance on Flowers Star Magic

മികച്ച നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസ്സുകളില്‍ ഇടം നേടിയ താരമാണ് അജു വര്‍ഗീസ്. സമൂഹമാധ്യമങ്ങളിലും സജീവമാണ് താരം. അജു വര്‍ഗീസ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വിഡിയോയും ശ്രദ്ധ ആകര്‍ഷിക്കുന്നു. മനോഹരമായി ഡാന്‍സ് ചെയ്യുന്ന വിഡിയോ ആണ് താരം പങ്കുവെച്ചിരിക്കുന്നത്.

മലയാള ടെലിവിഷന്‍ ആസ്വാദകരുടെ ഹൃദയ താളങ്ങള്‍ കീഴടക്കിയ ഫ്‌ളവേഴ്‌സ് സ്റ്റാര്‍ മാജിക്കില്‍ അതിഥി ആയെത്തിയപ്പോഴായിരുന്നു താരത്തിന്റെ ഗംഭീര നൃത്ത പ്രകടനം. വിഡിയോയ്ക്ക് അജു വര്‍ഗീസ് നല്‍കിയ അടിക്കുറിപ്പും രസകരമാണ്. ‘ഇഷ്ടപ്പെട്ടില്ലെങ്കില്‍ പേടിപ്പിച്ചാല്‍ മതി, ഇനി ചെയ്യൂല:’ എന്ന രസകരമായ ക്യാപ്ഷനാണ് നൃത്ത വിഡിയോയ്ക്ക് താരം നല്‍കിയിരിക്കുന്നത്.

Read more: പരം സുന്ദരിക്ക് ചുവടുവെച്ച് നവ്യ നായര്‍; ഒപ്പം സ്റ്റാര്‍മാജിക്കിലെ ആണ്‍പടയും

‘ലൗ ആക്ഷന്‍ ഡ്രാമ’ എന്ന ചിത്രത്തിലെ ഹിറ്റായ കുടുക്ക് പാട്ടിനാണ് താരം ചുവടുവെച്ചിരിയ്ക്കുന്നത്. ധ്യാന്‍ ശ്രീനിവാസന്‍ ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചത്. ചിത്രത്തിലെ കുടുക്ക് ഗാനം മികച്ച സ്വീകാര്യതയും നേടിയിരുന്നു. മുന്‍പും നിരവധിപ്പേര്‍ ഈ ഗാനത്തിന് നൃത്തം ചെയ്തുകൊണ്ട് രംഗത്തെത്തി. മനു മഞ്ജിത്ത് ആണ് ‘കുടുക്ക്’ പാട്ടിന്റെ വരികള്‍ എഴുതിയിരിക്കുന്നത്. ഷാന്‍ റഹ്‌മാന്‍ സംഗീതം പകര്‍ന്നിരിക്കുന്നു. വിനീത് ശ്രീനിവാസന്റെ മനോഹരമായ ആലാപനംതന്നെയാണ് ഗാനത്തിന്റെ മുഖ്യ ആകര്‍ഷണം.

Story highlights: Aju Varghese dance performance on Flowers Star Magic