പരം സുന്ദരിക്ക് ചുവടുവെച്ച് നവ്യ നായര്‍; ഒപ്പം സ്റ്റാര്‍മാജിക്കിലെ ആണ്‍പടയും

September 1, 2021
Navya Nair dancing for Param Sundari

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ തരംഗം സൃഷ്ടിക്കുന്ന പാട്ടാണ് പരം സുന്ദരി. ഇന്‍സ്റ്റഗ്രാം റീല്‍സില്‍ പരം സുന്ദരിക്ക് ചുവടുവയ്ക്കുന്നവരും ഏറെയാണ്. നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷക സ്വീകാര്യത നേടിയ നവ്യ നായരും പരം സുന്ദരിക്ക് ചുവടുവെച്ചിരിയ്ക്കുന്നു.

ലോകമലയാളികള്‍ക്ക് ആസ്വാദനത്തിന്റെ വേറിട്ട ഭാവങ്ങള്‍ സമ്മാനിയ്ക്കുന്ന ഫ്‌ളവേഴ്‌സ് സ്റ്റാര്‍ മാജിക്കില്‍ അതിഥിയായെത്തിയപ്പോഴായിരുന്നു താരത്തിന്റെ നൃത്ത പ്രകടനം. സ്റ്റാര്‍ മാജിക്കിലെ ആണ്‍പടയും നവ്യ നായര്‍ക്കൊപ്പം നൃത്തത്തില്‍ ചേര്‍ന്നു. ഫ്‌ളവേഴ്‌സ് സ്റ്റാര്‍ മാജിക്കില്‍ നവ്യ നായരും ഭാഗമാകുമ്പോള്‍ ഗംഭീരമായ ആസ്വാദന വിരുന്നാണ് പ്രേക്ഷകര്‍ക്ക് ലഭിയ്ക്കുന്നത്.

Read more: കടലിൽ നിന്നും ഒറ്റരാത്രികൊണ്ട് ഉയർന്നുവന്ന ദ്വീപ്, പ്രതിഭാസത്തിന് പിന്നിൽകടലിൽ നിന്നും ഒറ്റരാത്രികൊണ്ട് ഉയർന്നുവന്ന ദ്വീപ്, പ്രതിഭാസത്തിന് പിന്നിൽ

മലയാള ടെലിവിഷന്‍ പ്രേക്ഷകരുടെ സ്വീകരണമുറികളില്‍ ഇരിപ്പുറപ്പിച്ച പരിപാടിയാണ് ഫ്‌ളവേഴ്‌സ് സ്റ്റാര്‍ മാജിക്. താരക്കൂട്ടങ്ങളുടെ രസകരമായ കൗണ്ടറുകളും ആവേശം നിറയ്ക്കുന്ന ഗെയിമുകളും ചിരി നിറയ്ക്കുന്ന വേഷപ്പകര്‍ച്ചകളുമെല്ലം ഫ്‌ളവേഴ്‌സ് സ്റ്റാര്‍ മാജിക്കിന്റെ ആകര്‍ഷണങ്ങളാണ്. ഓരോ എപ്പിസോഡും പ്രേക്ഷകര്‍ക്ക് സമ്മാനിയ്ക്കുന്നത് മനോഹരമായ ആസ്വാദനമാണ്.

Story highlights: Navya Nair dancing for Param Sundari