‘ഔട്ട് ഓഫ് ഫാഷൻ ആയില്ലല്ലോ അല്ലേ, ഇപ്പോഴും റിക്രിയേറ്റ് ചെയ്യുന്നതിൽ സന്തോഷം’; നവ്യ നായർ

January 20, 2024

മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് നവ്യ നായര്‍. 2002-ലാണ് നവ്യാ നായരെയും പൃഥ്വിരാജിനെയും പ്രധാന കഥാപാത്രങ്ങളാക്കി രഞ്ജിത്ത് സംവിധാനം ചെയ്ത ചിത്രമാണ് നന്ദനം. നന്ദനത്തിലെ ബാലാമണിയോടുള്ള സ്‌നേഹം ഇന്നും മലയാളികള്‍ കാത്തുസൂക്ഷിക്കുന്നുണ്ട്. ഗുരുവായൂര്‍ അമ്പലനടയിലൂടെ പൃഥ്വിരാജിന്റെ കൈപിടിച്ച് ഓടിവരുന്ന ബാലാമണിയുടെ രംഗങ്ങള്‍ വലിയ മലയാളികള്‍ക്കിടയില്‍ വലിയ ഓളം സ്ൃഷ്ടിച്ചിരുന്നു. സോഷ്യല്‍ മീഡിയയുടെ വരവോടെ ഈ രംഗം വീണ്ടും പല വിവാഹ വീഡിയോകളിലും റീക്രിയേറ്റ് ചെയ്തിട്ടുണ്ട്. ( Navya Nair shared recreation of Nandanam scene )

ഗുരുവായൂര്‍ അമ്പല നടയിലൂടെ ഓടിവരുന്ന നവദമ്പതികളുടെ വീഡിയോയാണ് വീണ്ടും സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. അതിന് പിന്നാലെ നവ്യ തന്നെ പങ്കുവച്ചിരിക്കുകയാണ് ഇന്‍സ്റ്റഗ്രാമില്‍ വൈറലായ ഈ വീഡിയോ. ‘നിങ്ങള്‍ ഇപ്പോഴും ഇത് ചെയ്യുന്നതില്‍ എനിക്ക് സന്തോഷമുണ്ട്, ഔട്ട് ഓഫ് ഫാഷന്‍ ആയില്ലല്ലോ.. എന്ന് തമാശരൂപേണയുള്ള കുറിപ്പുമായിട്ടാണ് നവ്യ വീഡിയോ പങ്കുവച്ചിട്ടുള്ളത്.

മാലയിട്ട ശേഷം ഓടിവരുന്ന ദൃശ്യങ്ങള്‍ പകര്‍ത്തണമെന്ന് ക്യാമറാമാന് നിര്‍ദേശം നല്‍കണമെന്ന് പറയുന്ന നവവധുവിനെയും വീഡിയോയില്‍ കാണാം. അങ്ങനെ വീഡിയോ എടുക്കണോയെന്ന് വരനും ക്യാമറമാനും ചോദിക്കുന്നതും കേള്‍ക്കാനാകും. ഒടുവില്‍ വധുവിന്റെ നിര്‍ബന്ധത്തിനൊടുവില്‍ ആ വീഡിയോ റിക്രിയേറ്റ് ചെയ്യുകയായിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോ ഇതിനോടകം ഒരു മില്യണ്‍ കാഴ്ച്ചക്കാരെ നേടിയിട്ടുണ്ട്.

Read Also : സൈന്യത്തിലെ എലൈറ്റ് ഗ്രാജുവേറ്റ്‌സ് പദവി സ്വന്തമാക്കി ബിടിഎസ് താരങ്ങൾ; പട്ടാള വേഷത്തിലെ ചിത്രങ്ങൾ വൈറൽ..!

Story highlights : Navya Nair shared recreation of Nandanam scene