സൈന്യത്തിലെ എലൈറ്റ് ഗ്രാജുവേറ്റ്‌സ് പദവി സ്വന്തമാക്കി ബിടിഎസ് താരങ്ങൾ; പട്ടാള വേഷത്തിലെ ചിത്രങ്ങൾ വൈറൽ..!

January 20, 2024

സോഷ്യല്‍മീഡിയ ഉപയോഗിക്കുന്നവര്‍ക്ക് മാത്രമല്ല ലോകമെമ്പാടുമുള്ള സംഗീത ആസ്വാദകര്‍ക്കും ഏറെ പരിചിതമാണ് ബിടിഎസ്. കൊറിയന്‍ സംഗീത ബാന്‍ഡായ ബിടിഎസിന്റെ ഗംഭീര സംഗീത പ്രകടനങ്ങള്‍ക്ക് ഏറെയാണ് ആരാധകരും. 2013-ലെ അരങ്ങേറ്റം മുതല്‍ യുവാക്കളെ ശാക്തീകരിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള ബിടിഎസ് താരങ്ങള്‍ ആവേശകരമായ ഹിറ്റുകളും സോഷ്യല്‍ മീഡിയ ക്യാമ്പെയ്‌നുകളും ഉപയോഗിച്ച് ലോകമെമ്പാടും ആരാധകരെ സമ്പാദിച്ചു. താരങ്ങള്‍ക്കൊപ്പം അവരുടെ സൈനിക സേവനവും ഏറ്റവും ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയങ്ങളിലൊന്നായിരുന്നു. ( BTS members RM and V new viral photos from military )

അഞ്ച് ആഴ്ചത്തെ അടിസ്ഥാന സൈനിക പരിശീലനം പൂര്‍ത്തിയാക്കിയ വിയും ആര്‍എമ്മും അതിന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ്. മികച്ച രീതിയില്‍ ട്രെയിനിങ്ങ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് നല്‍കുന്ന എലൈറ്റ് ഗ്രാജുവേറ്റ്‌സ് പദവിയോടെയാണ് രണ്ട് പേരും പരിശീലനം പൂര്‍ത്തിയാക്കിയത്. നാന്‍സണിലെ സൈനിക ക്യാമ്പില്‍ നടന്ന പ്രത്യേക ചടങ്ങില്‍ ഇരുവരും ബഹുമതികള്‍ ഏറ്റുവാങ്ങുന്നതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. മികച്ച പ്രകടനം നടത്തിയ ആറ് പേര്‍ക്കാണ് ഇത്തവണ എലൈറ്റ് ഗ്രാജുവേഷന്‍ പദവി നല്‍കി ആദരിച്ചത്.

വിയുടെയും ആര്‍എമ്മിന്റെയും സൈനിക വേഷത്തിലുള്ള ചിത്രവും ആരാധകര്‍ക്കിടയില്‍ പ്രചരിക്കുകയാണ്. ആര്‍എം തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് ചിത്രങ്ങള്‍ പങ്കുവച്ചിട്ടുള്ളത്. ആദ്യമായി ബിടിഎസ് താരങ്ങള്‍ സൈനിക വേഷത്തിലുള്ള ചിത്രങ്ങള്‍ പങ്കുവയ്ക്കുന്നത്. ചിത്രങ്ങള്‍ കണ്ട ആരാധകര്‍ ഏറെ അഭിമാനം തോന്നുന്നുവെന്നാണ് പ്രതികരിച്ചത്.

Read Also : സ്റ്റാർബക്സിനൊപ്പം മനീഷ് മൽഹോത്ര; ഇനി സ്റ്റൈലിൽ കാപ്പി കുടിക്കാം!

ദക്ഷിണ കൊറിയയിലെ 18നും 28നും ഇടയില്‍ പ്രായമുള്ള എല്ലാ കായിക ക്ഷമതയുള്ള എല്ലാ പുരുഷന്മാരും 18-21 മാസങ്ങള്‍ സൈന്യത്തില്‍ സേവനമനുഷ്ടിക്കണമെന്നാണ് നിയമം. മാസങ്ങളുടെ ഇടവേളയിലാണ് ജെ-ഹോപ്, സുഗ എന്നിവരും സൈനിക പരിശീലനത്തില്‍ ചേര്‍ന്നത്. പിന്നീട് ആര്‍എം, വി എന്നിവരും സൈന്യത്തിനൊപ്പം ചേര്‍ന്നു. ഏറ്റവുമൊടുവിലായി ജംകുക്ക്, ജിമിന്‍ എന്നിവരും ക്യാമ്പിലേക്ക് പോയി.

Story highlights : BTS members RM and V new viral photos from military