24 മണിക്കൂറിനിടെ ഇന്ത്യയില്‍ കൊവിഡ് സ്ഥിരീകരിച്ചത് 42,766 പേര്‍ക്ക്; 308 മരണവും
നാളുകള്‍ ഏറെയായി കൊവിഡ് 19 എന്ന മഹാമാരി ലോകത്തെ അലട്ടി തുടങ്ങിയിട്ട്. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ കൊവിഡ് സൃഷ്ടിച്ച പ്രതിസന്ധിയും ചെറുതല്ല. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി പുരോഗമിക്കുമ്പോഴും പൂര്‍ണമായും നിയന്ത്രണ വിധേയമായിട്ടില്ല വൈറസ് വ്യാപനം. അതുകൊണ്ടുതന്നെ കൂടുതല്‍ ജാഗ്രതയോടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കേണ്ടിയിരിക്കുന്നു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 42,766 പേര്‍ക്ക് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചു. 32,988,673 പേര്‍ക്കാണ് രാജ്യത്താകെ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. രാജ്യത്തെ സജീവ കൊവിഡ് രോഗികളുടെ എണ്ണത്തിലും വര്‍ധനവുണ്ട്. നിലവില്‍ രാജ്യത്തിന്റെ വിവിധ ഇടങ്ങളിലായി 410,048 പേരാണ് കൊവിഡ് രോഗത്തിന് ചികിത്സയില്‍ കഴിയുന്നത്.
Read more: അധ്യാപക ദിനത്തില്‍ ഭവനരഹിതരായ വിദ്യാര്‍ത്ഥിനികള്‍ക്ക് വീട്; മാതൃകയാണ് സിസ്റ്റര്‍ ലിസി ചക്കാലയ്ക്കല്‍
കഴിഞ്ഞ ഒരു ദിവസത്തിനിടെ 308 കൊവിഡ് മരണങ്ങളും ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്താകെ ഇതുവരെ 440,533 പേരുടെ ജീവനാണ് കൊവിഡ് കവര്‍ന്നത്. ഇന്നലെ മാത്രം 38,091 പേര്‍ കൊവിഡ് രോഗത്തില്‍ നിന്നും മുക്തരായി. 32,138,092 പേരാണ് രാജ്യത്താകെ ഇതുവരെ കൊവിഡ് രോഗത്തില്‍ നിന്നും മുക്തരായത്.
Story highlights: India logs 42,766 new Covid infections