24 മണിക്കൂറിനിടെ ഇന്ത്യയില്‍ 27,176 പുതിയ കൊവിഡ് രോഗികള്‍; 284 മരണവും
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 27,176 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തുടര്‍ച്ചയായി നാലം ദിനമാണ് രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകള്‍ 30000-ല്‍ താഴെ രേഖപ്പെടുത്തിയത്. നേരിയ ആശ്വാസം പകരുന്നതാണ് ഈ കണക്കുകള്‍. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഏറ്റവും പുതിയ കൊവിഡ് കണക്കുകള്‍ പുറത്തുവിട്ടത്.
നിലവില്‍ രാജ്യത്തിന്റെ വിവിധ ഇടങ്ങളിലായി 3,51,087 പേരാണ് കൊവിഡ് രോഗത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്നത്. രാജ്യത്ത് ആകെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് കേസുകളുടെ 1.05 ശതമാനമാണ് നിലവില്‍ സജീവ രോഗികളുടെ എണ്ണം. 97.62 ശതമാനമാണ് രാജ്യത്തെ കൊവിഡ് മുക്തി നിരക്ക്.
Read more: സ്വന്തം കാലിൽ നില്ക്കാൻ പ്രാപ്തയാകണം; ദുരിതങ്ങൾക്കിടയിലൂടെ തോണി തുഴഞ്ഞ് സന്ധ്യ
കഴിഞ്ഞ ഒരു ദിവസത്തിനിടെ 284 കൊവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. 4,43,497 പേരുടെ ജീവനാണ് രാജ്യത്താകെ ഇതുവരെ കൊവിഡ് കവര്‍ന്നത്. നാളുകള്‍ ഏറെയായി കൊവിഡ് 19 എന്ന മഹാമാരി നമ്മെ അലട്ടി തുടങ്ങിയിട്ട്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി പുരോഗമിക്കുമ്പോഴും പൂര്‍ണമായും നിയന്ത്രണ വിധേയമായിട്ടില്ല കൊറോണ വൈറസിന്റെ വ്യാപനം. അതുകൊണ്ടുതന്നെ കൂടുതല്‍ ജാഗ്രതയോടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നാം തുടരേണ്ടിയിരിക്കുന്നു.
Story highlights: India reports 27,176 new Covid cases in the last 24 hours