24 മണിക്കൂറിനിടെ ഇന്ത്യയില്‍ സ്ഥിരീകരിച്ചത് 30,256 പുതിയ കൊവിഡ് കേസുകള്‍; 295 മരണവും

September 20, 2021
Lowest rise in daily Covid cases in 215 day

കൊവിഡ് ഭീതി വിട്ടൊഴിഞ്ഞിട്ടില്ല രാജ്യത്ത് നിന്നും. കഴിഞ്ഞ 24 മണിക്കൂറിനിടെ 30,256 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്താകെ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 33,478,419 ആയി ഉയര്‍ന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റേതാണ് കണക്കുകള്‍.

കഴിഞ്ഞ ഒരു ദിവസത്തിനിടെ 295 കൊവിഡ് മരണങ്ങളും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഇതോടെ രാജ്യത്താകെ ഇതുവരെ രേഖപ്പെടുത്തിയ കൊവിഡ് മരണനിരക്ക് 4,45,133 ആയി. നിലവില്‍ രാജ്യത്തിന്റെ വിവിധ ഇടങ്ങളിലായി 3,18,181 പേരാണ് കൊവിഡ് രോഗത്തിന് ചികിത്സയില്‍ കഴിയുന്നത്. ആകെ രോഗബധിതരുടെ എണ്ണത്തിന്റെ 0.95 ശതമാനമാണ് നിലവില്‍ സജീവരോഗികളുടെ എണ്ണം.

Read more: കല്ലുകൾക്കും ഇലകൾക്കും ഇടയിൽ ഒളിഞ്ഞിരിക്കുന്ന തവള; സമൂഹമാധ്യമങ്ങളിൽ ‘കൺഫ്യൂഷൻ’ സൃഷ്‌ടിച്ച ചിത്രം

97.72 ശതമാനാണ് രാജ്യത്തെ കൊവിഡ് മുക്തി നിരക്ക്. ഇന്നലെ മാത്രം 43,938 പേര്‍ കൊവിഡ് രോഗത്തില്‍ നിന്നും മുക്തരായി. രാജ്യത്താകെ ഇതുവരെ 3,27,15,10 പേരാണ് കൊവിഡില്‍ നിന്നും മുക്തരായിട്ടുള്ളത്. അതേസമയം കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളും പുരോഗമിക്കുന്നുണ്ട്. വാക്‌സിനേഷന്‍ യജ്ഞവും രാജ്യത്ത് മികച്ച രീതിയില്‍ പുരോഗമിക്കുന്നു. 80.85 കോടി ഡോസ് വാക്‌സിന്‍ രാജ്യത്താകെ ഇതുവരെ വിതരണം ചെയ്തിട്ടുണ്ട്.

Story highlights: India reports 30,256 new Covid cases