24 മണിക്കൂറിനിടെ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തത് 47,092 പുതിയ കൊവിഡ് കേസുകള്‍

September 2, 2021
Covid cases

ആശങ്ക ഒഴിയാതെ ഇന്ത്യയിലെ പ്രതിദിന കൊവിഡ് കണക്കുകള്‍. നാല്‍പതിനായിരത്തിലും അധികമാണ് കഴിഞ്ഞ ദിവസവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് കേസുകള്‍. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം 24 മണിക്കൂറിനിടെ 47,029 പേര്‍ക്ക് രാജ്യത്ത് പുതിയതായി കൊവിഡ് രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്താകെ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3,28,57,937 ആയി ഉയര്‍ന്നു.

കഴിഞ്ഞ ഒരു ദിവസത്തിനിടെ 509 കൊവിഡ് മരണങ്ങളും ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. രാജ്യത്താകെ 4,39,529 പേരുടെ ജീവനാണ് കൊവിഡ് ഇതുവരെ കവര്‍ന്നത്. പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണത്തില്‍ കേരളമാണ് മുന്നില്‍. ഇന്നലെ 32,803 പുതിയ കൊവിഡ് കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. 173 കൊവിഡ് മരണങ്ങളും കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

Read more: മാലിന്യം പെറുക്കി യുവതി സമ്പാദിക്കുന്നത് ആഴ്ചയിൽ 70,000 ത്തോളം രൂപ

രാജ്യത്തിന്റെ വിവിധ ഇടങ്ങളിലായി 3,89,583 പേരാണ് കൊവിഡ് രോഗത്തിന് ചികിത്സയില്‍ കഴിയുന്നത്. നിലവില്‍ 97.48 ശതമാനമാണ് രാജ്യത്തെ കൊവിഡ് രോഗമുക്തി നിരക്ക്. 3,20,28,825 പേര്‍ ഇതുവരെ ഇന്ത്യയില്‍ കൊവിഡ് മുക്തരായി. കൊറോണ വൈറസ് വ്യാപനം പൂര്‍ണമായും നിയന്ത്രണ വിധേയമാകാത്ത സാഹചര്യമാണ് നിലവിലുള്ളത്. അതുകൊണ്ടുതന്നെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ജാഗ്രതയോടെ നാം തുടരേണ്ടിയിരിക്കുന്നു.

Story highlights: India sees sharp spike in active Covid cases