ചെങ്കല്‍ച്ചൂളയിലെ ആ വൈറല്‍ നര്‍ത്തകര്‍ക്ക് ജയകൃഷ്ണന്റെ സമ്മാനം

September 6, 2021
Jayakrishnan's gift to Chenkalchoola viral dancers

സൂര്യയുടെ ജന്മദിനത്തില്‍ തിരുവനന്തപുരത്തെ ചെങ്കല്‍ച്ചൂളയിലെ കുട്ടികള്‍ ചേര്‍ന്നൊരുക്കിയ വിഡിയോ സൈബര്‍ ഇടങ്ങളില്‍ ശ്രദ്ധ നേടിയിരുന്നു. മിടുക്കന്‍മാരുടെ ഡാന്‍സ് ഹിറ്റായതോടെ സൂര്യ അടക്കമുള്ള താരങ്ങളും ഇവരെ അഭിനന്ദിക്കുകയും ചെയ്തു. ഡാന്‍സ് പ്രകടനത്തിലൂടെ കണ്ണന്‍ താമരക്കുളത്തിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന വിരുന്ന് സിനിമയിലേയ്ക്കും മിടുക്കന്‍മാര്‍ക്ക് അവസരം ലഭിച്ചു.

ഇപ്പോഴിതാ ഇവരെ തേടിയെത്തിയിരിക്കുകയാണ് മറ്റൊരു സന്തോഷം കൂടി. ചലച്ചിത്ര താരം ജയകൃഷ്ണനാണ് സമ്മാനവുമായി ചെങ്കല്‍ച്ചൂളയിലെ മിടുക്കന്‍മാരെ കാണാനെത്തിയത്. മിനി പ്രൊഡക്ഷന്‍ യൂണിറ്റാണ് നടന്‍ ഇവര്‍ക്ക് സമ്മാനിച്ചത്.

Read more: ഉറക്കമാണ് ഇവരുടെ മെയിന്‍: ഫ്‌ളവേഴ്‌സ് സ്റ്റാര്‍ മാജിക്കിലെ രസകരമായ ചില അണിയറക്കാഴ്ചകള്‍

സൂര്യയുടെ പിറന്നാള്‍ ദിനത്തില്‍ ഇവര്‍ ചേര്‍ന്നൊരുക്കിയ നൃത്തം ഗംഭീരമായിരുന്നു. സൂര്യ കേന്ദ്ര കഥാപാത്രമായെത്തിയ അയന്‍ എന്ന സിനിമയിലെ ഗാനരംഗം അതേപോലെ പുനഃരാവിഷ്‌കരിക്കുകയായിരുന്നു മിടുക്കന്‍മാര്‍. കെ വി ആനന്ദ് സംവിധാനം നിര്‍വഹിച്ച അയന്‍ 2009-ലാണ് പ്രേക്ഷകരിലേക്കെത്തിയത്. ഭാഷയുടേയും ദേശത്തിന്റേയും അതിരുകള്‍ കടന്നും ശ്രദ്ധ നേടിയ ചിത്രമാണ് അയന്‍.

ചിത്രത്തിലെ ഗാനരംഗം അതേപടിയാണ് ചെങ്കല്‍ച്ചൂളയിലെ മിടുക്കന്‍മാര്‍ ചേര്‍ന്ന് പുനഃരാവിഷ്‌കരിച്ചത്. കോസ്റ്റിയൂമും ലൊക്കേഷനും എല്ലാം തനിപ്പകര്‍പ്പ് പോലെ. എന്നാല്‍ പൂര്‍ണ്ണമായും മൊബൈല്‍ ഫോണിലാണ് ഈ ഗാനം രംഗം മിടുക്കന്‍മാര്‍ ചേര്‍ന്ന് ചിത്രീകരിച്ചത് എന്നതും കൗതുകകരമാണ്. ചിത്രത്തിലെ പണം തട്ടുന്ന ഒരു രംഗവും ഈ മിടുക്കന്‍മാര്‍ റിക്രിയേറ്റ് ചെയ്തിരുന്നു.

Story highlights: Jayakrishnan’s gift to Chenkalchoola viral dancers