സ്വീഡിഷ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക് തെരഞ്ഞെടുക്കപ്പെട്ട് ‘ജോജി’- സന്തോഷം പങ്കുവെച്ച് ഫഹദ് ഫാസിൽ
2021 സ്വീഡിഷ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക് തെരഞ്ഞെടുക്കപ്പെട്ട് മലയാളചിത്രം ‘ജോജി’. ആമസോൺ പ്രൈമിൽ റിലീസ് ചെയ്ത ചിത്രം ദേശീയ തലത്തിൽ ചർച്ചയായി മാറിയിരുന്നു. സ്വീഡിഷ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സന്തോഷം ഫഹദ് ഫാസിൽ, ചിത്രത്തിന്റെ സംവിധായകനായ ദിലീഷ് പോത്തൻ എന്നിവർ പങ്കുവെച്ചു.
ജോജി ആമസോൺ പ്രൈമിലൂടെ പ്രേക്ഷകരിലേക്ക് എത്തിയപ്പോൾ പ്രതീക്ഷിച്ചതിലും അപ്പുറത്തൊരു സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചത്. അതേസമയം, ഷേക്സ്പിയറിന്റെ മാക്ബത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് ഒരുക്കിയിരുന്ന ചിത്രമാണ് ജോജി. ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് ശ്യാം പുഷ്കരനാണ്.
Read More: വീട്ടിലിരുന്ന് വാട്സാപ്പിലൂടെ ലളിതമായി ഇംഗ്ലീഷ് സംസാരിക്കാൻ പഠിക്കാം KENME online English-ലൂടെ
മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്സാക്ഷിയും എന്നീ ചിത്രങ്ങൾക്ക് ശേഷം ഫഹദും ദിലീഷ് പോത്തനും ഒന്നിക്കുന്ന ചിത്രമാണ് ജോജി. സംഗീതം ജസ്റ്റിൻ വർഗീസ്, ഛായാഗ്രഹണം ഷൈജു ഖാലിദ്, എഡിറ്റിങ് കിരൺ ദാസ്. ദിലീഷ് പോത്തൻ,ശ്യാം പുഷ്കരൻ,ഫഹദ് ഫാസിൽ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഏപ്രിൽ ഏഴിന് ആമസോൺ പ്രൈമിലൂടെയാണ് ചിത്രം റിലീസ് ചെയ്തത്.
Story highlights- Joji in official selection for Swedish International Film Festival, 2021