‘ബോംബെ’യിലെ സുന്ദരനായ അരവിന്ദ് സ്വാമിക്കൊപ്പം ‘മുംബൈ’യിൽ- സന്തോഷം പങ്കുവെച്ച് കുഞ്ചാക്കോ ബോബൻ

ഒറ്റ് എന്ന ചിത്രത്തിലൂടെ തമിഴ് സിനിമയിലേക്ക് ചുവടുവയ്ക്കുകയാണ് കുഞ്ചാക്കോ ബോബൻ. അരവിന്ദ് സ്വാമിക്കൊപ്പമാണ് കുഞ്ചാക്കോ ബോബൻ ഒറ്റിൽ വേഷമിടുന്നത്. മലയാളത്തിലെയും തമിഴിലെയും പ്രണയ നായകന്മാർ ആദ്യമായി ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ഒറ്റിനുണ്ട്. സിനിമയുടെ ചിത്രീകരണം മുംബൈയിൽ പൂർത്തിയായി. ഷൂട്ടിംഗ് പൂർത്തിയാക്കി മുംബയിൽ നിന്നും മടങ്ങുന്നതിനെക്കുറിച്ച് നടൻ കുഞ്ചാക്കോ ബോബൻ കുറിച്ച വാക്കുകൾ ശ്രദ്ധേയമാകുകയാണ്.
‘ബൈ ബൈ മുംബൈ..ഓർത്തിരിക്കേണ്ട ചില അവിസ്മരണീയ ദിനങ്ങൾ.ആദ്യമായി മുംബൈ അറിയാനും ഈ നഗരം നൽകുന്ന വൈബ്സ് അനുഭവിക്കാനും കഴിഞ്ഞു.സംസ്കാരം, ആളുകൾ, ജീവിതം, തിരക്ക്, ഭക്ഷണം, പൈതൃകം …വൗ !! മുംബൈ തെരുവുകളിൽ എന്റെ ആദ്യ ഫീച്ചർ ഫിലിം ഷൂട്ട്, അതും “ബോംബെ” ചെയ്ത സുന്ദരനായ അരവിന്ദ് സ്വാമിയ്ക്കൊപ്പം… നിങ്ങളിൽ കൂടുതൽ പേർക്കായി വീണ്ടും വരാൻ ആഗ്രഹിക്കുന്നു !!
മുംബൈക്ക് നന്ദി..’.
അതേസമയം, രണ്ട് സുഹൃത്തുക്കളെയും അവരുടെ ബന്ധത്തെയും ചുറ്റിപ്പറ്റിയാണ് ചിത്രം ഒരുങ്ങുന്നത്. മംഗലാപുരത്തിനും മുംബൈയ്ക്കുമിടയിലാണ് കഥ നടക്കുന്നത്. റോഡ് മൂവി ഗണത്തിൽ പെടുന്ന ചിത്രം മലയാളത്തിലും തമിഴിലും ഒരുപോലെ റീലീസ് ചെയ്യും. ടി പി ഫെല്ലിനിയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്.
Read More: കാല്പന്ത് കളിയുടെ ആവേശം നിറച്ച് ആനപ്പറമ്പിലെ വേള്‍ഡ് കപ്പ് ടീസര്‍
തമിഴിൽ രണ്ടകം എന്ന പേരിലാണ് ചിത്രം എത്തുന്നത്. എസ് സജീവ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നു. തെലുങ്ക് താരം ഈഷ റെബ്ബ ചിത്രത്തില്‍ നായികാ കഥാപാത്രമായെത്തുന്നു.
Story highlights- kunchacko boban about mumbai